റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം 'ഡബിൾ ഐ സ്മാർട്' ലോഞ്ച് .റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം 'ഡബിൾ ഐ സ്മാർട്' ലോഞ്ച് .
ബ്ലോക്ക്ബസ്റ്റർ ചിത്രം "ഐ സ്മാർട് ശങ്കർ" തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്നു. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമിക്കുന്നത്. വിഷ്‌ണു റെഡ്ഢിയാണ് സി ഇ ഒ . ഐ സ്മാർട്ട് ശങ്കറിനെക്കാൾ രണ്ടിരട്ടി മാസും രണ്ടിരട്ടി എന്റർടൈൻമെന്റോട് കൂടിയാകും രണ്ടാം ഭാഗം ഇറങ്ങുന്നത്.
റാമിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങുകൾ അണിയറപ്രവർത്തകർ കൊണ്ടും ചില വിശിഷ്ടാഥികൾ കൊണ്ടും സമ്പന്നമായി. ചിത്രത്തിന്റെ ക്ലാപ് ചാർമി നിർവഹിച്ചപ്പോൾ റാം പൊതിനെനിയുടെ ഷോട്ടോടുകൂടി പുരി ജഗന്നാഥ് സംവിധാനം തുടക്കം കുറിച്ചു. 'ഐ സ്മാർട്ട് ശങ്കർ അഥവാ ഡബിൾ ഐ സ്മാർട്ട്' എന്ന സംഭാഷണത്തോട് കൂടി മുഹൂർത്തം ഷോട്ട് നടന്നു. 

ജൂലൈ 12 മുതൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. റാം പൊതിനെനിയുടെയും പുരി ജഗന്നാഥിന്റെയും സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച വിജയമായിരുന്നു ഐ സ്മാർട്ട് ശങ്കർ. രണ്ടാം ഭാഗം വരുമ്പോൾ ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളമാണ്. പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. മാർച്ച് 8, 2024ൽ മഹാ ശിവരാത്രി നാളിൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി

No comments:

Powered by Blogger.