" ഗരുഡൻ " മേക്കിംഗ്-വീഡിയോ* പുറത്തുവിട്ടു.


 " ഗരുഡൻ "  മേക്കിംഗ്-വീഡിയോ* പുറത്തുവിട്ടു.




മാജിക്ക് ഫ്രയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നു.


ഒരു കോടതി രംഗത്തിൻ്റെ പശ്ചാത്തലത്തിലുള്ള രംഗങ്ങളാണ് ഈ മേക്കിംഗ് വീഡിയോയിലൂടെ ഇപ്പോൾപുറത്തുവിട്ടിരിക്കുന്നത്.ലീഗൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡൻ .ആ ജോണറിന് തികച്ചും അനുയോജ്യമായ രീതിയിൽത്തന്നെ യാണ് ഈ മേക്കിംഗ്‌ വീഡിയോ .


ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരേഷ് ഗോപി ,ബിജു മേനോൻ ,സിദ്ദിഖ്, ജഗദീഷ്, ബാലാജി ശർമ്മ, മേജർ രവി, ദിവ്യാ പിള്ള തുടങ്ങിയ അഭിനേതാക്കളുടെ നിറസാന്നിദ്ധ്യം ഈ വീഡിയോയിലുടനീളമുണ്ട്.ഇവർക്കൊപ്പം കോടതി തിങ്ങി നിറഞ്ഞ് മറ്റാൾ ക്കാരും. ഇവരൊക്കെ കേസ്സുമായി ബന്ധപ്പെട്ടവരാകാം. പ്രമുഖ സംവിധായകനുംഛായാഗ്രാഹകനുമായ ജിബു ജേക്കബ്ബിനേയും ലൊക്കേഷനിൽ കാണാം. തൻ്റെ അടുത്തചിത്രത്തിൻ്റെആലോചനയുമായി എത്തിയതാണ് ജിബു ജേക്കബ്ബ്. ഒരുസിനിമാസെറ്റ്ഇങ്ങനെയാണ്.ചലച്ചിത്ര പ്രവർത്തകരുടെ കടന്നുവരവ് മിക്കപ്പോഴും ഉണ്ടാകും.


അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാ ഗ്രാഹകൻ.പാപ്പൻ പോലെ വൻകിട ചിത്രങ്ങൾക്കു വേണ്ടി ക്യാമറ ചലിപ്പിച്ച അജയ്‌ക്ക് വീണ്ടും ഒരു ബിഗ്‌ ബഡ്ജറ്റ് ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞിരിക്കുന്നുഎഴുപത്തിയഞ്ചോളം നീണ്ടു നിൽക്കുന്നതാണ് ഈ ചിത്രത്തിൻ്റെചിത്രീകരണം.പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഏ.സി.പി.ഹരീഷ് മാധവൻ എന്ന കഥാപാത്രത്തെ സുരേഷ് ഗോപിയും പ്രൊഫസർ നിഷാന്ത് എന്ന കഥാപാത്രത്തെ ബിജു മേനോനും അവതരിപ്പിക്കുന്നു '


നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള സുരേഷ് ഗോപിയും ബിജു മേനോനും പതിമ്മൂന്നു വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾഒന്നിച്ചഭിനയിക്കുന്നത്.ഇരുവരും തമ്മിലുള്ള ഉശിരൻ നിയമ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.തെലെവാസൽ വിജയ്, അഭിരാമി, ദിലീഷ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, നിഷാന്ത് സാഗർ, രഞ്ജിത്ത്  കങ്കോൾ, ജയ്സ് ജോസ്, രഞ്ജിനി, മാളവിക, എന്നിവരും ഇദ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


മിഥുൻ മാനുവൽ തോമസ്സിൻ്റെ തിരക്കഥ ഇദ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റാണ്.സംഗീതം - ജെയ്ക്ക് ബിജോയ്‌സ്.എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ് ,കലാസംവിധാനം -അനീസ് നാടോടി.കോ- പ്രൊഡ്യൂസര് - ജസ്റ്റിൻ സ്റ്റീഫൻ .എക്സിക്യട്ടീവ് പ്രൊഡ്യൂസർ -നവീൻ.പി.തോമസ്.പ്രൊഡക്ഷൻ ഇൻചാർജ്അഖിൽയശോധരൻ.മാർക്കറ്റിംഗ് ഹെഡ് - ബിനു ബ്രിങ്ങ് ഫോർത്ത് . അസ്സോസ്സിയേറ്റ് ഡയറക്ടർദിനിൽബാബു.പ്രൊഡക്ഷൻ മാനേജർ -ശിവൻ പൂജപ്പുര പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - സതീഷ് കാവിൽക്കോട്ട.പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻപൊടു ത്താസ്.


കൊച്ചി, ഹൈദ്രാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ - ശാലു പേയാട്.

No comments:

Powered by Blogger.