റോക്ക് സ്റ്റാർ ലുക്കിൽ ശ്രീനാഥ്‌ ഭാസി , റോക്ക് സ്റ്റാർ ലുക്കിൽ ശ്രീനാഥ്‌ ഭാസി .


ആരാധകരുടെ മനം കവരും വിധം റോക്ക് സ്റ്റാർ ലുക്കിൽ സ്റ്റേജിലെത്തി ആരാധകരുടെ കയ്യടി നേടുന്ന ശ്രീനാഥ് ഭാസിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വയറൽ ആകുന്നു.  


ഡാൻസ് പാർട്ടി സിനിമയിയുടെ പോസ്റ്റർ ആണ് വയറലായി ക്കൊണ്ടിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ്  ചിത്രം സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്.


കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാട്ടും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ ആകസ്മികമായുണ്ടാകുന്ന ഒരു സംഭവവും, അതിനെ തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ്  ഡാൻസ് പാർട്ടി പ്രമേയമാക്കുന്നത്.


ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് റെജി പ്രോത്താസീസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് പുരോഗമിക്കുകയാണ്.


മലയാളത്തിൽ ആദ്യമായി വിഷ്ണു ഉണ്ണികൃഷ്ണൻ , ശ്രീനാഥ് ഭാസി , ഷൈൻ ടോം ചാക്കോ എന്നീ മൂന്ന്  താരങ്ങൾ നായകൻമാരായി  ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതക ഈ ചിത്രത്തിനുണ്ട്. ജൂഡ് ആന്റണി ചിത്രത്തിൽ മറ്റൊരു രസകരമായ വേഷം കൈകാര്യം ചെയ്യുന്നു.


പ്രയാഗാ മാർട്ടിൻ, ലെന, ശ്രദ്ധാ ഗോകുൽ , പ്രീതി രാജേന്ദ്രൻ ,സാജു നവോദയ, ഫുക്രു, മെക്കാർട്ടിൻ,  

ജോളി ചിറയത്ത്, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ, സുമേഷ്, ഡോക്ടർ ശശികാന്ത്, വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ. 


ചിത്രത്തിൻ്റെ ക്യാമറ ബിനു കുര്യൻ , എഡിറ്റിംഗ് വി.സാജൻ, സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് രാഹുൽ രാജ് ,ബിജിപാൽ, V3K എന്നിവരാണ്.  കലാ സംവിധാനം - സതീഷ് കൊല്ലം, കൊറിയോഗ്രാഫർ - ഷെരീഫ് മാസ്റ്റർ, രാഹുൽ രാജാണ് പശ്ചാത്തല സംഗീതം,


പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, പ്രൊജക്റ്റ്‌ ഡിസൈനർ - മധു തമ്മനം, പ്രൊജക്ട് കോർഡിനേറ്റർ ഷഫീക്ക് കെ കുഞ്ഞുമോൻ,  കൊ ഡയറക്ടർ - പ്രകാശ് കെ മധു, മേക്ക് അപ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - വിനോദ് വലിയമറ്റം, സ്റ്റിൽസ് - നിദാദ് കെ എൻ, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ.

No comments:

Powered by Blogger.