" സ്വരം " ആരംഭിച്ചു.
" സ്വരം " ആരംഭിച്ചു.
സാഹിത്യകാരനുംപത്രപ്രവർത്തകനുമായ എ.പി.നളിനൻ്റെ ശരവണം എന്ന നോവലെറ്റിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന സ്വരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടാരംഭിച്ചു.
രാജകീയം ഫിലിംസിൻ്റെ ബാനറിൽ വിനോദ് കുമാർ ചെറുകണ്ടിയിലാണ് ഈചിത്രംനിർമ്മിക്കുന്നത്.ആത്മനൊമ്പരത്തിൻ്റെ നിഴൽപ്പാടിൽ നിന്ന് ജീവിതത്തിൻ്റെ പ്രസാദപൂർണ്ണമായ പുലരിയിലേക്കുള്ള പ്രയാണത്തിൻ്റെ കഥയാണ് ഈ '' ''''''ചിത്രത്തിലൂടെ സംവിധായകൻ നിഖിൽ മാധവ് പറയാൻ ശ്രമിക്കുന്നത്.
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ ഗൗരവത്തെ ഉൾക്കൊണ്ടും ഒപ്പം തന്നെ പ്രേക്ഷകർക്ക് ആസ്വാദിക്കാവുന്ന ഘടകങ്ങൾ കോർത്തിണ്ണക്കിയും ഒരു ക്ലീൻ എൻ്റെർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽയഥാർത്ഥ്യങ്ങളോട്പൊരുത്തപ്പെട്ടുകൊണ്ട്അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടെ, മുക്കം, കൊടുവള്ളി, മാനിപുരം പ്രദേശങ്ങളിലായി പുരോഗമിക്കുന്നു.
ഹരിഹരൻ്റെ പ്രശസ്തമായ സർഗ്ഗം എന്ന ചിത്രത്തിൻ്റെ ലൊക്കേഷനും ഇവിടെയായിരുന്നു.ജോയ് മാത്യു, നാരായണൻ നായർ, കോബ്രാ രാജേഷ്, ഡോ.സനൽ കൃഷ്ണൻ, എൻ. ഐ.റ്റി. ബാബു, പ്രജീഷ് കുമാർ ചാത്തമംഗലം, പ്രേമരാജൻ, കവിത ബൈജു, മാളവികാനന്ദൻ, മായ ഉണ്ണിത്താൻ, ആമേയ, വത്സല നിലമ്പൂർ, നന്ദന, ശ്രീസാനവിക, മാസ്റ്റർ അർജുൻ സായ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഏറെയും പുതുമുഖങ്ങളും കോഴിക്കോട്ടെ വിവിധ കലാരംഗങ്ങളിൽ പ്രവർത്തിച്ചു പോന്നവരേയുംഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ ചിത്രത്തെ ഒരുക്കുന്നത്.
ഏ പി.നളിനൻ, ടി. രേഖ, പ്രമോദ് വള്ളിച്ചാൽ, എന്നിവരുടെഗാനങ്ങൾക്ക് എൽ.ശശികാന്തും, ഹരികുമാർ ഹരേറാമും ചേർന്ന് ഈണം പകർന്നിരിക്കുന്നു.മഞ്ജരി, ഗോപികാ മേനോൻ ഹരികുമാർ,.ബി. മോഹൻദാസ്, എന്നിവരാണ് ഗായകർ.ഛായാഗ്രഹണം - മോഹിത് ചെമ്പൊട്ടിയിൽ .എഡിറ്റിംഗ് - റജിനാസ് തിരുവമ്പാടി.കല- കോസ്രറ്റ്യും - ശ്രീധരൻ എലത്തൂർ:മേക്കപ്പ് - മുകുന്ദൻനെടിയനാട്കോറിയോഗ്രാഫർ - സുമിതാ നായർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - യാസിർ അറാഫത്ത്.പ്രൊഡക്ഷൻ കൺട്രോളർ-എം.ആർ.സ്റ്റിൽസ് - ജിതു ചന്ദ്രൻ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂർ ജോസ്.
No comments: