" ഇഷ്ടരാഗം "ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിന് തയ്യാറാകുന്നു.
" ഇഷ്ടരാഗം "ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിന് തയ്യാറാകുന്നു.
സുരേഷ് ഗോപി അടക്കമുള്ള പ്രശസ്ത താരങ്ങളുടെ ഫേസ്ബുക് പേജ് മുഖേനയാണ് പോസ്റ്റർ റിലീസ് ആയത്.മ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രമായ " ഇഷ്ടരാഗത്തിൽ ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.
ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ,ജലജ റാണി,രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അനുവിന്റെയും ശ്രീരാഗിന്റെയും ഗാഢമായ പ്രണയമാണ് ചിത്രത്തിന്റെ ഇതി വൃത്തം. ഇരുവരുടെയും വാക്കുകൾക്ക് അതീതമായ പ്രണയത്തിന്റെ തീവ്രത കൂടിയപ്പോൾ അനു ശ്രീരാഗിന്റെ അടുത്തേക്ക് പുറപ്പെടുന്നു. ശ്രീരാഗി ന്റെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരക്കൊല്ലി മല നിരകളിലുള്ള ഒരു റിസോർട്ടിൽ കമിതാക്കൾ എത്തുന്നു. അതേസമയം സ്ഥലം എംഎൽഎ മോനായിയുടെ മകൻ ജഗനും കൂട്ടുകാരും റിസോർട്ടിൽ താമസിക്കുകയാ യിരുന്നു.അവർ അനുവിനോട് കാമ ആവേശം കാട്ടുന്നു. ജഗനും ശ്രീരാഗുമായി കയ്യേറ്റം ഉണ്ടാകുന്നു. അവിടേക്ക് എസ്ഐ അനൂപ് ശങ്കർ എത്തുന്നു. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ഇവർ അവിടുന്ന് രക്ഷപ്പെടുന്നു. പിന്നീടുള്ള സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ചിത്രം പറയുന്നത്.
ആകാശ് പ്രകാശ്മ്യൂസിക്ക് ആന്റ് എന്റർടൈൻമെന്റ്സ്,എസ് ആർ ഫിലിംസ് എന്നിവയുടെ ബാനറിൽ പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ രവികുമാർ നിർവ്വഹിക്കുന്നു.തിരക്കഥ സംഭാഷണം ചന്ദ്രൻ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികൾക്ക് വിനീഷ് പണിക്കർ സംഗീതം പകരുന്നു.വിജയ് യേശുദാസ്,വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്,ശിവപ്രിയ എന്നിവരാണ് ഗായകർ.എഡിറ്റർ- വിപിൻരവി.പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്. കല-ബാലകൃഷ്ണൻ കൈതപ്രം. കോസ്റ്റ്യൂംസ്-സുകേഷ് താനൂർ.മേക്കപ്പ്- സുധാകരൻ ചേർത്തല. കൊറിയോഗ്രഫി-ക്ലിന്റ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിജു നായർ.അസിസ്റ്റന്റ് ഡയറക്ടർ ദീപക് ശങ്കർ,ഷാൻ.ബിജിഎം-പ്രണവ് പ്രദീപ്. കളറിസ്റ്റ്- അലക്സ് വർഗീസ്.സ്റ്റിൽസ്-വിദ്യാധരൻ.ഡിസൈൻ- ദിനേശ് മദനൻ.സ്റ്റിൽസ്-വിദ്യാധരൻ.
ഇരിട്ടി,കാഞ്ഞിരക്കൊല്ലി, വയനാട്,ഗുണ്ടപ്പെട്ട് എന്നിവിടങ്ങളിലായി " "ഇഷ്ടരാഗം " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു.
പി ആർ ഒ എം കെ ഷെജിൻ
No comments: