ഒരു ഫാമിലി എന്റെർടെയ്നർ : " പദ്മിനി " . അഡ്വ. ശ്രീദേവിയായി അപർണ്ണ ബാലമുരളി തിളങ്ങി.Director       : സെന്ന ഹെഗ്ഡെ
Genre           : ഫാമിലി 
Platform      : തിയേറ്റർ 
Language    : മലയാളം .
Time             : 120 minutes.

Rating          : 3.5 / 5       

സലിം പി. ചാക്കോ 

cpK desK .

കുഞ്ചാക്കോ ബോബൻ , അപർണ്ണ ബാലമുരളി , മഡോണ സെബാസ്റ്റ്യൻ , വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത " പദ്മിനി " തിയേറ്ററുകളിൽ എത്തി.


സജിൻ ചെറുകയിൽ , അൽത്താഫ് സലിം , ഗണപതി , ആനന്ദ് മൻമഥൻ , സീമ ജി. നായർ , ഗോകുലൻ , ശ്രീകാന്ത് മുരളി , മാളവിക മേനോൻ , ജെയിംസ് എലിയ എന്നിവരോടൊപ്പം അതിഥി താരമായി അനശ്വര രാജനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ദീപു പ്രദീപ് രചനയും, ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണവും, ജോക്ക്സ് ബിജോയ് സംഗീതവും, മനു ആന്റണി എഡിറ്റിംഗും , ആർഷദ് നക്കോത്ത് കലാസംവിധാനവും , ഗായത്രി കിഷോർ കോസ്റ്റ്യൂമും നിർവ്വഹിക്കുന്നു. സുവിൻ കെ. വർക്കി , അഭിലാഷ് ജോർജ് , പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മാതാക്കളുമാണ്.


" തിങ്കളാഴ്ച നിശ്ചയം " 1744 വൈറ്റ് ആൾട്ടോ " എന്നി ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ ഒരുക്കിയ ചിത്രമാണിത്.


കോളേജ് അദ്ധ്യാപകനും കവിയുമായ രമേശൻ താഴത്തിന്റെ ( കുഞ്ചാക്കോ ബോബൻ ) ജീവിതത്തിലുടെയാണ്  സിനിമയുടെ യാത്ര. രമേശന്റെ ആദ്യരാത്രിയിൽ ഭാര്യ സ്മൃതി ( വിൻസി അലോഷ്യസ് )  തന്റെ കാമുകന്  ( അൽത്താഫ് സലിം ) ഒപ്പം ഒളിച്ചോടുന്നു.  രമേശന്റെ തുടർന്നുള്ള ജീവിതമാണ് സിനിമ പറയുന്നത്.  " പദ്മിനി " എന്ന ഇരട്ടപേരിലാണ് രമേശൻ അറിയപ്പെടുന്നത്. 


അഡ്വ ശ്രീദേവിയായി അപർണ്ണ ബാലമുരളിയും, പദ്മിനിയായി മഡോണസെബാസ്റ്റനും രമേശന്റെ അമ്മയായി സീമ ജി.നായരും , മോനിഷ യായി അനശ്വര രാജനും വേഷമിടുന്നു.


ഒരു ഫാമിലി കോമഡി എന്റെർടെയ്നർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം .

 


No comments:

Powered by Blogger.