യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ''കാസർഗോൾഡ് " ടീസർ പുറത്തിറങ്ങി.



യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ''കാസർഗോൾഡ് " ടീസർ പുറത്തിറങ്ങി. 



യൂഡ്ലി ഫിലിംസിന്റെ മലയാളത്തിലെ നാലാമത്തെ ചിത്രമായ 'കാസർഗോൾഡിന്റെ' ടീസർ, പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്, ടോവിനോ തോമസ്, ഉണ്ണിമുകുന്ദൻ തുടങ്ങിയവരുടെ ഫേയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


https://youtu.be/PnWc6JxuGUA


ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാസർഗോൾഡ്'. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന്  യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്'. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. 


സരിഗമ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് ഫിലിംസ് ആൻഡ് ഇവന്റ്‌സ് , സിദ്ധാർഥ് ആനന്ദ് കപൂറിന്റെ വാക്കുകൾ ഇങ്ങനെ "കാസർഗോൾഡ് ഞങ്ങളുടെ ഈ ചിത്രത്തിലെ അണിയറപ്രവർത്തകർ യുവാക്കളും പുതിയ ഒത്തിരി ഐഡിയാസുമുള്ള ടീമാണ്. സിനിമയുടെ മേക്കിങ്ങിൽ ഉണ്ടായിരുന്ന എനർജിയുടെ വളരെ ചെറിയ ശതമാനം മാത്രമാണ് ടീസറിൽ കാണുന്നത്. മികച്ച സിനിമ അനുഭവം തന്നെ എല്ലാ പ്രേക്ഷകർക്കും ഉണ്ടാകും."

 

ഷൈൻ ടോം ചാക്കോ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ,സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി,സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


കോ-പ്രൊഡ്യൂസർ-സഹിൽ ശർമ്മ.ജെബിൽ ജേക്കബ് ഛായാഗ്രഹണംനിർവ്വഹിക്കുന്നു.സജിമോൻപ്രഭാകർതിരക്കഥസംഭാഷണമെഴുതുന്നു.വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്ജിതേഷ്പൊയ്യ,വസ്ത്രാലങ്കാരംമസ്ഹർഹംസ,  സ്റ്റിൽസ്- റിഷാദ്മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ- എ എസ് ദിനേശ്, ശബരി.

No comments:

Powered by Blogger.