അങ്ങനെ.... ഉണ്ണിക്കുട്ടനും സിനിമാക്കാരനായി.ഷിബു ഉദയൻ-സംവിധായകൻ,അഹമ്മദ് സിദ്ദിഖ് നായകൻ.



അങ്ങനെ.... ഉണ്ണിക്കുട്ടനും സിനിമാക്കാരനായി.ഷിബു ഉദയൻ-സംവിധായകൻ,അഹമ്മദ് സിദ്ദിഖ് നായകൻ. 


സിനിമക്കുളളിലെ സിനിമയുടെ പശ്ചാത്തലത്തിലൂടെ ഒരു യാവാവിൻ്റെ ജീവിത ലക്ഷ്യങ്ങളുടെ കഥ പറയുകയാണ് അങ്ങനെ .... ഉണ്ണിക്കുട്ടനും സിനിമാക്കാരനായി എന്ന ചിത്രത്തിലൂടെ.നവാഗതനായ ഷിബു ഉദയൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ന്യൂജൻ സിനിമാസിൻ്റെ ബാനറിൽ മീരാ സ്വാതിയാണ്  നിർമ്മിക്കുന്നത്.


സിനിമാ മോഹവുമായി കഴിയുന്ന ലക്ഷക്കണക്കിനു യുവാക്കളുടെ പ്രതീകമാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടൻഎന്നകഥാപാത്രം.സംഭവിക്കേണ്ടത് എന്നായാലും സംഭവിക്കും. അതാണ് പ്രകൃതി നിയമം. അത് ഏതു രംഗത്തായാലും സംഭവിക്കും.ഈ ചിത്രവും അതാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് സിദിഖാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടനെ അവതരിപ്പിക്കുന്നത്. നായികാനിർണ്ണയം പൂർത്തിയായി വരുന്നു.


ജോയ്‌ മാത്യു, ബിജു സോപാനം, നോബി, ജയൻ ചേർത്തല: ജോബി 1ഇടവേള ബാബു, നീനാക്കുറുപ്പ് ,സീമ ജി.നായർ, മഞ്ജു പത്രോസ്, കൂളപ്പുളി ലീല ,കുന്തല്ലൂർ വിക്രമൻ.എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


സംഗീതംസാമുവൽഎബി.ഛായാഗ്രഹണം - നിധിൻ.കെ.രാജ്.മേക്കപ്പ് - റഷീദ്.അഹമ്മദ്-കോസ്റ്റ്വും ഡിസൈൻ - ബ്യൂസി ബേബി ജോൺ ,പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് നമ്പ്യാർ.


ജൂലൈ പത്ത് തിങ്കളാഴ്ച  കൊച്ചിയിലെ അമ്മ ഹാളിൽ വച്ച് ഈ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ നടക്കും.ആഗസ്റ്റ് ആദ്യവാരം പാലക്കാട്ട് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.


വാഴൂർ ജോസ്.




























No comments:

Powered by Blogger.