ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഓഫിഷ്യൽ സെലക്ഷൻ നേട്ടവുമായി " വള്ളിച്ചെരുപ്പ് " .ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഓഫിഷ്യൽ സെലക്ഷൻ നേട്ടവുമായി "  വള്ളിച്ചെരുപ്പ് " .


റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്കു സുപരിചിതനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തുന്ന വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിന് ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജിയസ്സായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ ഒഫിഷ്യൽ സെലക്ഷൻ നേട്ടം. 9-ാമത് മേളയാണ് ഇത്തവണത്തേത്. ഹിമാചൽ പ്രദേശ് സംസ്ഥാന ഭാഷാ , സാംസ്കാരിക വകുപ്പിന്റെയും ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയൻ വെലോസിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

                       

ബിജോയ് കണ്ണൂർ, മാസ്റ്റർ ഫിൻ ബിജോയ്, ചിന്നുശ്രീ വൽസലൻ, കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യാ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവർ കഥാപാത്രങ്ങളാകുന്നത്. ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുരേഷ് സി എൻ നിർമ്മാണവും ഈയടുത്ത് മൺമറഞ്ഞ ശ്രീഭാരതി രചന, സംവിധാനവും റിജു ആർ അമ്പാടി ദൃശ്യാവിഷ്ക്കാരവും , ശ്യാം സാoബശിവൻ എഡിറ്റിംഗും ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ് ജോജോ കെൻ സംഗീത സംവിധാനവും അജയ് തുണ്ടത്തിൽ പി അർ ഓയുമാണ് .No comments:

Powered by Blogger.