" വിൽ വിത്തൈ " നാളെ തിയേറ്ററുകളിൽ എത്തും


 

അരുൺ മൈക്കിൾ ഡാനിയേൽ  , ആരാദ്ധ്യ ഗോപാലാ , വൈഷ്ണവി നായ്ക്ക് , കരുണാനിധി  , കേലുവൈയ് സുരേഷ് എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി എസ്. ഹരി ഉത്തര  സംവിധാനം ചെയ്ത " വിൽ വിത്തൈ " നാളെ ( ജൂലൈ 7 ) തീയേറ്ററുകളിൽ എത്തും. 


കാർ ഡ്രൈവർമിത്രന്റെയുംശ്വേതയുടെ മകളാണ് ഭാവന . ഭാവനയെ സംഘം ചേർന്ന് ചിലർ ബലാത്സംഗം ചെയ്തു. ലൈംഗികാതിക്രമങ്ങളിൽ ഏർപ്പെടുന്ന സാമുഹ്യവിരുദ്ധരെ അമർച്ച ചെയ്യാൻ മിത്രൻ നടത്തുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


എസ്. ഹരി ഉത്തര രചനയും ,ആർ. എൻ ശിവകുമാർ ഛായാഗ്രഹണവും , എം.കിഷോർ എഡിറ്റിംഗും , അജി അലിമിസാക്ക് സംഗീതവും നിർവ്വഹിക്കുന്നു. അരുൺ മൈക്കിൾ ഡാനിയേൽ , ആർ. ഉഷ , എസ്. ഹരി ഉത്തര എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് .


സലിം പി. ചാക്കോ .

 

No comments:

Powered by Blogger.