ക്ലാസിക് സിനിമകളുടെ നിർമ്മാതാവ് അച്ചാണി രവി ( 90) അന്തരിച്ചു.






പ്രമുഖ ചലച്ചിത്ര നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ 
(അച്ചാണി രവി - 90) അന്തരിച്ചു.


അച്ചാണി, കഞ്ചനസീത, കാട്ടുകുരങ്ങ്,തമ്പ്, കുമ്മാട്ടി, എലിപ്പത്തായം, മഞ്ഞ്, മുഖാമുഖം, വിധേയൻ തുടങ്ങിയ നിരവധി ശ്രദ്ധേയ ചലച്ചിത്രങ്ങളുടെ നിർമ്മാതാവാണ്.
2008 ൽ സംസ്‌ഥാന സർക്കാർ 'ജെ.സി ഡാനിയേൽ അവാർഡ് ലഭിച്ചു. 
അദ്ദേഹത്തിന്റെ നവതി (90 വയസ്സ്) ആഘോഷം ഒരാഴ്ച മുൻപ് നടന്നിരുന്നു.
രാവിലെ 11.40 ന് വസതിയിലായിരുന്നു അന്ത്യം.


1967ൽ " അന്വേഷിച്ചു കണ്ടെത്തിയില്ല " എന്ന സിനിമ നിർമ്മിച്ചു കൊണ്ടായിരുന്നു ജനറൽ പിക്ചേഴ്സിന്റെ തുടക്കം . പി. ഭാസ്കരൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. 1968 ൽ ലക്ഷപ്രഭു 1969 ൽ കാട്ടുകുരങ്ങ് എന്നി ചിത്രങ്ങൾ നിർമ്മിക്കുകയും പി. ഭാസ്കരൻ സംവിധാനം ചെയ്യുകയും ചെയ്തു. 1973ൽ എ. വിൻസെന്റിന്റെ " അച്ചാണി " , 1977 ൽ കാഞ്ചനസീത , 1978 ൽ തമ്പ് , 1979 ൽ കുമ്മാട്ടി , 1980 ൽ എസ്തപ്പാൻ , 1981 ൽ പോക്കുവെയിൽ എന്നി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ച് അരവിന്ദൻ സംവിധാനം ഒരുക്കുകയും ചെയ്തു. 1982ൽ മഞ്ഞ് നിർമ്മിക്കുകയും എം.ടി വാസുദേവൻ നായർ സംവിധാനം ചെയ്യുകയും ചെയ്തു. 1984ൽ മുഖാമുഖം 87ൽ അനന്തരം , 94 ൽ വിധേയൻ എന്നി ചിത്രങ്ങൾ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുകയും, അദ്ദേഹം നിർമ്മാണം നിർവഹിക്കുകയും ചെയ്തു.


അദ്ദേഹം നിർമ്മിച്ച പതിനാല് സിനിമകളിൽ 18 സംസ്ഥാന , ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. 
ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റി അംഗമായും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗമായും , ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായും   പ്രവർത്തിച്ചു. 


സിനിമയുടെ സാമ്പത്തിക ലാഭം കല, സാംസ്കാരിക രംഗത്ത് അദ്ദേഹം ചിലവഴിച്ചു. കൊല്ലം പബ്ളിക് 
ലൈബ്രറി, ആർട്ട് ഗ്യാലറി , ബാലഭവൻ കെട്ടിടം , തിയേറ്ററുകൾ എന്നിവ ഉദാഹരണങ്ങളാണ്. 


എസ്താപ്പാൻ എന്ന സിനിമയിൽ അഭിനയിച്ചു. തമ്പ് സിനിമയിൽ ഭാര്യ ഉഷ ഒരു ഗാനം ആലപിച്ചിരുന്നു .

ഭാര്യ : പരേതയായ പിണണി ഗായിക ഉഷാരവി . മക്കൾ : പ്രതാപ് , പ്രീത , പ്രകാശ് , മരുമക്കൾ : രാജശ്രീ , സതീഷ് , പ്രിയ.




സലിം പി, ചാക്കോ .
 

No comments:

Powered by Blogger.