സംസ്ഥാന ചലച്ചിത്ര പുരസ്കാരം : 42 ചിത്രങ്ങൾ രണ്ടാം ഘട്ടത്തിൽ .
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായി. 154 സിനിമകളാണ് ഇത്തവണ സമർപ്പിച്ചത്. ഇതിൽ 42 ചലച്ചിത്രങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു.ചീഫ് ജൂറിയായ പ്രശസ്ത ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷിന്റെ നേതൃത്വത്തിലാണ് ഷോർട്ട്‌ലിസ്റ്റിംഗ് നടപടികൾ ആരംഭിച്ചത്.


2023-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി 10 സിനിമകളാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുക.തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ എല്ലാ പ്രധാന പുരസ്കാര വിഭാഗങ്ങളിലും മത്സരിക്കാനുള്ള യോഗ്യത നേടും. മലയാളി പ്രേക്ഷകർ പുരസ്കര പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. 


പ്രധാന ജൂറിയിൽ ഡോ കെ എം ഷീബ, വി.ജെ.ജെയിംസ്, സംവിധായകൻ റോയ് പി. തോമസ്, നിർമ്മാതാവ് ബി. രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ,എഡിറ്ററുംസംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണുള്ളത്. അവസാന ജൂറിയിൽ ചലച്ചിത്രപ്രവർത്തകരായ നേമം പുഷ്പരാജ്, കെ കെ മധുസൂദനൻ എന്നിവരും ഉൾപ്പെടുന്നു.

No comments:

Powered by Blogger.