സിദ്ധാർത്ഥിന്റെ " Takkar " .Rating : 2.5 / 5

സലിം പി. ചാക്കോ.

cpK desK.


സിദ്ധാർത്ഥിനെ നായകനാക്കി കാർത്തിക് ജി. കൃഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " TAKKAR " തിയേറ്ററുകളിൽ എത്തി. 


ദിവ്യൻഷ കൗശിക് , അഭിമന്യൂ സിംഗ് , മുനിഷ്കാന്ത് , ആർ. ജെ. വിഘ്നേഷക്കാന്ത് , സുജാത ശിവകുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഛായാഗ്രഹണം വഞ്ചിനാഥൻ മുരുകേശനും, എഡിറ്റിംഗ് ജി.എ. ഗൗതമും , സംഗീതം നിവാസ് കെ. പ്രസന്നയും ,ശ്രീനിവാസ് കവി നയം ,കാർത്തിക് ജി. കൃഷ് രചനയും, അരിവരശൻ , ഉമാദേവി , കു കാർത്തിക് എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി. ജയറാം എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


" ഗൺസ് " എന്ന ഗുണശേഖർ ( സിദ്ധാർത്ഥ് ) കോടീശ്വരനാകാനുള്ള ആഗ്രഹമുള്ള ഒരു ചെറുപ്പക്കാരനാണ്. സ്ഥിരം ജോലി തേടി ചെന്നൈയിൽ എത്തിയെങ്കിലും നിസാരമായ ജോലികൾ ചെയ്യുന്നതിനിടയിൽ അപമാനം നേരിടുന്നു . ഒരു ക്യാബ് ഡൈവർ എന്ന ജോലിയിൽ തുടരവെ ധനികയായ പെൺക്കുട്ടി മഹാലക്ഷ്മിയെന്ന ലക്ഷ്മിയുമായി ഗുണശേഖർ പ്രണയത്തിലാകുന്നു. ഗൺസും മഹാ മനുഷ്യക്കടത്തിന്റെ വലയിൽ കുടുങ്ങുന്നു. മാഫിയ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഗുണശേഖറിന്റെയും ലക്ഷ്മിയുടെയും യാത്ര തുടരുന്നു. അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്ന അപ്രതീക്ഷിത ട്വീസ്റ്റുകളാണ് സിനിമ പറയുന്നത്.


" തക്കർ " എന്നാൽ "കൂട്ടുകെട്ട് "എന്നാണ്. യാതൊരു പുതുമയുമില്ലാത്ത സിനിമയാണിത്. No comments:

Powered by Blogger.