കുട്ടികളുടെ സുരക്ഷിതത്തിന് പ്രധാന്യം നൽകണമെന്ന സന്ദേശവുമായി " ആദിയും അമ്മുവും " .

Rating : 3 / 5.
സലിം പി ചാക്കോ
cpK desK .

" ആദിയും അമ്മുവും " തിയേറ്ററുകളിൽ എത്തി. വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 


ആദിയും അമ്മുവും കണ്ടുമുട്ടുന്നത് വളരെ ആസ്മികമായിട്ടാണ്. ഒരു ഫാന്റസി ചിത്രം എന്നതിന് അപ്പുറം മനുഷ്യ മനസ്സിനെ ഞെട്ടിപ്പിക്കുന്ന ഒരു ആശുപത്രി കേന്ദ്രികരിച്ചു നടക്കുന്ന ഒരു അവയവ കച്ചവട റാക്കറ്റിന്റെ  കഥകൂടി സിനിമ പറയുന്നു .


ആദി എന്ന പത്തു വയസ്സുകാരൻ 'മൊബൈൽ ഫോണിലെ കഥാപാത്രങ്ങളെ ഏറെ സ്നേഹിച്ചു. ആദിയുടെ ഉള്ളിലേക്ക് ചാത്തൻ്റെയും യക്ഷിയുടേയും കഥകൾ പറഞ്ഞു കൊടക്കുന്നത്  ജോലിക്കാരനായ കൃഷ്ണനാണ്.ഇത് അവന് അതീന്ത്രിയ ശക്തികൾക്ക് പിന്നാലെ പോകാൻ പ്രേരകമായി. പതിയിരിക്കുന്ന അപകടങ്ങൾ അറിയാതെ അവൻ ആ ലോകത്തിൻ്റെ പിന്നാലെ പോയി. ഇത്തരംഅമാനുഷികകഥാപാത്രങ്ങളെകണ്ട്  അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപെടുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രം പറയുന്നത്. പ്രധാനമായും കുട്ടികളുടെ സുരക്ഷിതത്തിനാണ് ഈ ചിത്രംപ്രാധാന്യംകൽപ്പിക്കുന്നത്. കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ട് ഗൗരവമായ ചില സന്ദേശങ്ങൾ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് "ആദിയും അമ്മുവും " .


കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ സിനിമയെഅവതരിപ്പിക്കുന്നതെങ്കിലും എല്ലാ വിഭാഗം പ്രേഷകർക്കും ആസ്വദിക്കാൻ പോരും വിധത്തിലാണ് ഈചിത്രത്തിൻ്റെഅവതരണം.സംഗീതവും, നർമ്മവും, ഹൃദയസ്പർശിയായ രംഗങ്ങളും ആക്ഷനുമെല്ലാം കോർത്തിണക്കിയുള്ള ഒരു ക്ലീൻ എൻ്റർടൈന്നാണ് ഈ ചിത്രം .കുട്ടികളെ കേന്ദ്രീകരിച്ച് സമൂഹത്തിൻ്റെ മുന്നിൽ വലിയ ചോദ്യചിഹ്നങ്ങളായി മാറിയിരിക്കുന്ന ചില സാമൂഹ്യ വിഷയങ്ങളാണ് ഈ ചിത്രത്തിലുടെ അവതരിപ്പിക്കുന്നത്.ഗൗരവമായ വിഷയത്തെ എല്ലാ വിധ ആകർഷക ഘടകങ്ങളിലൂടെയുമാണവതരിപ്പിച്ചിരിക്കുന്നത്.നിഷ്ക്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക്‌ നാം പകർന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകൾ അവരുടെ വ്യക്തിത്ത്വവികാസത്തേയും സ്വഭാവരൂപീകരണത്തേയും ഏറെ സ്വാധീനിക്കാറുണ്ട്.


ആദി, അവ്നി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദേവനന്ദാ രാജേഷ് , ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ,, ബാലാജി ശർമ്മ, ഷാജി മാവേലിക്കര, ഹരീഷ്കുമാർ എസ്. , സജി സുരേന്ദ്രൻ, എസ്.പി.മഹേഷ്, അജിത്കുമാർ അഞ്ജലി നായർ, ഷൈനി കെ.അമ്പാടി, ബിനു തോമസ്, ഗീതാഞ്ജലി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .


കഥ, തിരക്കഥ, ഗാനങ്ങൾ വിൽസൻ തോമസ്,സംഗീതം  അൻ്റോ ഫ്രാൻസിസ്.ഛായാഗ്രഹണം അരുൺ ഗോപിനാഥ്,എഡിറ്റിംഗ് -മുകേഷ് ജി. മുരളി.കലാസംവിധാനം -ജീമോൻ മൂലമറ്റം മേക്കപ്പ് -ഇർഫാൻ .കോസ്റ്റും. ഡിസൈൻ.തമ്പി ആര്യനാട്, പശ്ചാത്തല സംഗീതം - വിശ്വജിത്ത്. പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ , പി.ആർ.ഓ : അജയ് തുണ്ടത്തിൽ , വാഴൂർ ജോസ് .


പൂർണ്ണമായും  കൊല്ലം ജില്ലയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ കൂടിയാണിത് .

No comments:

Powered by Blogger.