അർജ്ജുൻ അശോകൻ നായനാകുന്ന" ഓളം " മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ലെന , ബിനു പപ്പു മുഖ്യവേഷങ്ങളിൽ .


അർജ്ജുൻ അശോകൻ നായനാകുന്ന" ഓളം " മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 


https://fb.watch/kVDmA_CKyf/?mibextid=2Rb1fB


അർജുൻ അശോകൻ പ്രധാന വേഷത്തിൽ എത്തുന്ന "ഓളം" എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി എസ് അഭിലാഷ് ചിത്രം സംവിധാനം ചെയ്യുന്നു. ലെനയും വി എസ് അഭിലാഷും ചേർന്ന്  തിരക്കഥ ഒരുക്കിയ ചിത്രം നൗഫൽ പുനത്തിൽ ആണ് നിർമ്മിക്കുന്നത്.

 സസ്പെൻസ് ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജീവിതവും ഫാന്റസിയും ഇടകലർന്നിരിക്കുന്നു. അർജുൻ അശോകനും ഹരിശ്രീ അശോകനും യഥാർത്ഥ ജീവിതത്തിൽ എന്നപോലെ ഇതിലും അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. അതും അവരുടേതായ പേരുകളിൽ തന്നെ. ലെന, ബിനു പപ്പു,  നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.


ഛായാഗ്രഹണം നീരജ് രവി & അഷ്കർ. എഡിറ്റിംഗ് ഷംജിത്ത് മുഹമ്മദ്,സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മ്യൂസിക് ഡയറക്ടർ അരുൺ തോമസ്, കോ-പ്രൊഡ്യൂസർ സേതുരാമൻ കൺ കോൾ. ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, അംബ്രോ വർഗീസ്, ആർട്ട് വേലു വാഴയൂർ, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീൻ & കുമാർ ഇടപ്പാൾ. മേക്കപ്പ് ആർ ജി വയനാടൻ &റഷീദ് അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ, ഡിസൈൻസ് മനു ഡാവിഞ്ചി.പിആർഒ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒപ്ര.

No comments:

Powered by Blogger.