സിനിമയെന്ന സ്വപ്‌നം കയ്യടക്കി നോബിൾ ജേക്കബ്.സിനിമയെന്ന സ്വപ്‌നം കയ്യടക്കി നോബിൾ ജേക്കബ്.


മികച്ച സിനിമകളുടെ ഭാഗമായി ക്കൊണ്ട് തന്നെ തൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചിരിക്കുകയാണ്നോബിൾ ജേക്കബ്. ഒരു പ്രൊഡക്ഷൻ മാനേജർ ആയിട്ടായിരുന്നു നോമ്പിളിന്റെ തുടക്കം. പിന്നീടങ്ങോട്ട് തന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികൾ ഓരോന്നായുള്ള കയറ്റമായിരുന്നു ഈ യുവാവിന്റേത്. അത് എത്തിനിൽക്കുന്നതാകട്ടെ ഒരു നടനെന്ന നിലയിലും.


ഇന്ന് സിനിമ മേഖലയിൽ  തന്റെതായൊരിടമുണ്ട് നോബിൾ ജേക്കബിന്. പ്രൊഡക്ഷൻ മാനേജർ,  പ്രൊഡക്ഷൻ കൺട്രോളർ, ഡിസ്ട്രിബ്യൂട്ടർ, അഭിനേതാവ് എന്നീ മേഖലകളിലെല്ലാം നോബിൾ തന്റെതായ കയ്യൊപ്പ് ചാർത്തി കഴിഞ്ഞു. 2004ൽ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ മാനേജർ ആയിക്കൊണ്ടായിരുന്നു നോബിളിന്റെ സിനിമ ലോകത്തേക്കുള്ള കടന്ന് വരവ്. 


തുടർന്ന് സ്വതന്ത്രമായി പ്രൊഡക്ഷൻ കൺട്രോളർ എന്ന രീതിയിൽ ചെയ്ത ആദ്യത്തെ സിനിമയാണ് 'ട്രാഫിക് '.' പിന്നീട് പുലിമുരുകൻ 'എന്ന പാൻ ഇന്ത്യൻ ചിത്രം, രാമലീല, ബ്രദേർസ് ഡേ, ബിഗ് ബ്രദർ, മൈലാഞ്ചി മൊഞ്ചുള്ള വീട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങൾ നോബിളിന്റെ വിജയ യാത്രയിലെ നാഴികക്കല്ലുകളായി മാറി. ആൻ്റോ ജോസഫ്, സെവൻ ആർട്ട്സ് മോഹൻ എന്നിവർക്കൊപ്പം ജോലി ചെയ്തിട്ടുള്ള പാടവവും ഈ യാത്രയിലെ മുതൽക്കൂട്ടായി നോബിളിന്റെ കൈകളിലുണ്ട്.


ഇതിനിടയിൽ സ്വന്തമായി ഒരു ഡിസ്ട്രിബ്യൂഷൻ കമ്പനി ആരംഭിച്ചു. അതിൽ ആദ്യമായി ഡിസ്ട്രിബ്യൂട്ടറായി പ്രവർത്തിച്ച സിനിമയാണ് 21 ഗ്രാംസ്. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ  കൺട്രോളറും നോബിൾ തന്നെയായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്കർ ഒരു റാസ്ക്കൽ എന്ന ചിത്രത്തിൽ തമിഴിലും തന്റെ കൈ രേഖകൾ പതിപ്പിച്ചു. 


21 ഗ്രാംസ്, 10ആം വളവ്, കുറി, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാരിവില്ലിൻ ഗോപുരങ്ങൾ, ബാന്ദ്ര എന്നിവയാണ് നോബിളിന്റെതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. കൂടാതെ നോബിളിന്റെ പാർട്ണർഷിപ്പിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനമാണ് ഐ.എം ടിവി. പ്രീതി തോമസ് ആണ് ഭാര്യ, എൻവിസ് ജേക്കബ്, എഡ്രിയൻ ജേക്കബ് എന്നിവരാണ് മക്കൾ.Noble Jacob grasped the dream of cinema 


He has fulfilled his dreams by being a part of the best films Noble Jacob. Nomble started as a production manager. Later on, this young man's journey towards his dream was one step at a time. And that comes as an actor.Noble Jacob has a place of his own in the film industry today. Noble made his mark as a production manager, production controller, distributor and actor. Noble's entry into the film industry was as a production manager with the film Ananthabhadram released in 2004.


Then 'Traffic' was the first film he made independently as a production controller. Later, Pan Indian film Pulimurugan, Ramaleela, Brothers Day, Big Brother, Melanchi Monchulla Veedu and Saturday Night became milestones in Noble's success journey. Patavam, who has worked with Anto Joseph and Seven Arts Mohan, is also an asset in this journey. Meanwhile, he started his own distribution company. 21 Grams is the first film to work as a distributor. Noble was also the production controller of this film. Bhaskar also made his mark in Tamil with Oru Rascal directed by Siddique.


He has acted in films like 21 Grams, 10th Bend, Kuri. Noble's upcoming films include Maryville Towers and Bandra. Also, IM TV is an online company working in partnership with Noble. His wife is Preeti Thomas and his children are Envis Jacob and Adrian Jacob.


പി. ശിവപ്രസാദ് .

No comments:

Powered by Blogger.