സമൂഹത്തിന്റെ ശരീരത്തിലെ ഒരു പുഴുക്കുത്ത് ചൂണ്ടിക്കാണിച്ച് അതുപയോഗിച്ച് ആത്മാവിൽ ഒരു നൂറു വ്രണങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു : എം. പത്മകുമാർ .കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ വർഷങ്ങൾക്കു മുൻപ് സംഭവിച്ച ഒരു മസ്തിഷ്ക മരണത്തിന്റെയുംഅവയവദാനത്തിൻ്റെയും കഥകളും ഏതാണ്ട് 14 വർഷം മുൻപ്സംഭവിച്ചഒരുദുരന്തത്തെപ്പോലും യാതൊരു ഉളുപ്പോ സംസ്കാരമോ വിവേചനബുദ്ധിയോ ഇല്ലാതെ മതസംഘർഷത്തിനുള്ള ഒരു അവസരമാക്കി മുതലെടുക്കാൻ ശ്രമിക്കുന്ന ഹിന മുഖങ്ങളെയും നമ്മൾ കുറച്ചു നാളായി കണ്ടു കൊണ്ടിരിക്കുകയാണ്.


'അവയവദാനം' എന്ന വിഷയം കൈകാര്യം ചെയ്ത ഒരു സിനിമയുടെ സംവിധായകൻ എന്ന നിലയിൽ ഒട്ടേറെ വിളികളും സന്ദേശങ്ങളും ഈ സമയങ്ങളിൽ എനിക്ക് കിട്ടി. അന്ന് 2018 നവംബറിൽ 'ജോസഫ് റിലീസ് ആയ സമയത്ത് IMA ഭാരവാഹികളിൽ നിന്ന് അടക്കം ഒട്ടേറെ വിമർശനങ്ങളെയും ഞങ്ങൾക്കു നേരിടേണ്ടി വന്നിട്ടുണ്ട്. അന്നു പറഞ്ഞ കാര്യം തന്നെ ഇപ്പോഴും ആവർത്തിക്കട്ടെ.. 


'ജോസഫ്' എന്ന സിനിമ പൂർണ്ണമായും ഭാവനയിൽ നിന്നു മാത്രം ഉരുത്തിരിഞ്ഞ ഒരു കഥയാണ്. ഷാഹി കബീർ എന്ന പ്രതിഭാധനനായ എഴുത്തുകാരന്റെ തിരക്കഥയെ ചലച്ചിത്രവത്ക്കരിക്കുമ്പോൾ ഒരു സേവന മേഖലയെ ഒട്ടാകെ പ്രതിക്കൂട്ടിലാക്കാൻ ഞങ്ങൾ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും അധ്യാപകരും ആത്മീയ നേതാക്കളും ഒക്കെ  വില്ലന്മാരാകുന്ന സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. അതിന്റെ അർത്ഥം ആ ജോലി ചെയ്യുന്ന എല്ലാവരും അത്തരക്കാരാണ് എന്നല്ലല്ലോ.അത്തരത്തിൽ ഒരു കേവലം സിനിമ മാത്രമാണ് ജോസഫും. ഇവിടെ  ലേക് ഷോർ ആശുപത്രിയിൽ നടന്നത് എന്തായാലും , അതിന്റെ പേരിൽ ഒരു മതത്തിനെ മാത്രം സംശയത്തിന്റെ നിഴലിൽ നിർത്തി അപ്മാനിക്കാനുള്ള ശ്രമങ്ങളെ ശക്തിയായി അപലപിക്കാനുള്ള ബാധ്യത 'ജോസഫിന്റെ സംവിധായകൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെയും കൂടി ബാധ്യതയാണെന്ന് ഞാൻ കരുതുന്നു. 


സമൂഹത്തിന്റെ ശരീരത്തിലെ ഒരു പുഴുക്കുത്ത് ചൂണ്ടിക്കാണിച്ച് അതുപയോഗിച്ച് ആത്മാവിൽ ഒരു നൂറു വ്രണങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു...
എം.പത്മകുമാർ.

( fb യിൽ പോസ്റ്റ് ചെയ്തത് )

No comments:

Powered by Blogger.