പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായ് 'അലിൻ്റ'; ചിത്രീകരണം ജൂലൈയിൽ തുടങ്ങും


 


പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായ് 'അലിൻ്റ'; ചിത്രീകരണം ജൂലൈയിൽ തുടങ്ങും.


പുതുമുഖം ഐശ്വര്യ അനിലയും ശ്വേത മേനോനുംപ്രധാനകഥാപാത്രങ്ങളാവുന്നു.
പെണ്‍വീര്യത്തിന്റെഅതിജീവനകഥയുമായി ‘അലിന്റ ‘ എന്ന മലയാളസിനിമ ഒരുങ്ങുന്നു. ജാക് ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ അരുൺദേവ് മലപ്പുറം നിർമ്മിച്ച് പ്രമുഖ പരസ്യചിത്ര സംവിധായകന്‍ രതീഷ് കല്യാണ്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന അലിന്റയിലെ ഗാനലേഖനം എറണാകുളത്ത് നടന്നു. കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ്ആമ്പ്രരചിച്ചപ്രതിഷേധധ്വനിയുള്ള ‘സ്ത്രീപക്ഷഗാനം ‘ പ്രശസ്ത ഗായിക രശ്മി സതീഷ് ആലപിച്ചു. യുവ സംഗീതസംവിധായകന്‍ ശ്രീജിത്ത് റാം ഈണം നല്‍കിയ പാട്ടില്‍ സമകാലിക സന്ദര്‍ഭങ്ങളില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളും പ്രതിരോധ സമരമാര്‍ഗ്ഗങ്ങളും അനാവരണം ചെയ്യപ്പെടുന്നു. ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ രചന കൈതപ്രം നിര്‍വഹിച്ചിരിക്കുന്നു.


പുതുമുഖം ഐശ്വര്യ അനിലയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാവുന്നത്. ജൂലായ്‌ ആദ്യവാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ഇടുക്കിയും സമീപ പ്രദേശങ്ങളുമാണ്. ജംഷീർ ആണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ. ഐശ്വര്യയെ കൂടാതെ ശ്വേത മേനോൻ, എൽദോ രാജു, ജയകൃഷ്ണൻ, ശിവജി ഗുരുവായൂർ, വിജയകൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിത്തു ജയപാലിന്റെ കഥയിൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രതീഷ് കല്യാണും ജിത്തു ജയപാലും ചേർന്നാണ്. ക്യാമറ: സാംലാൽ പി തോമസ്, എഡിറ്റർ: കെ ആർ രാമശർമൻ, പ്രൊജക്റ്റ്‌ ഡിസൈനർ: അരുൺദേവ് മലപ്പുറം, ആർട്ട്‌: ആദിത്യൻ വലപ്പാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഖാദർ മൊയ്‌ദു, അസോസിയേറ്റ് ഡയറക്ടർ: ഷീന വർഗീസ്, സ്റ്റിൽസ്: രാഹുൽ സൂര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി സി ക്രീയേറ്റീവ്സ്,  ടൈറ്റിൽ: സജിൻ പിറന്നമണ്ണ്, ക്രീയേറ്റീവ് ഡിസൈൻസ്: മാജിക്‌ മോമെന്റ്സ്, പി.ആർ.ഒ: പി ശിവപ്രസാദ്, ഹരീഷ് എ.വി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.