ദീപു കരുണാകരന്റെ ചിത്രത്തിൽ ഇന്ദ്രജിത്ത്സുകുമാരനും അനശ്വര രാജനും നായകനും നായികയും



ദീപു കരുണാകരന്റെ  ചിത്രത്തിൽ ഇന്ദ്രജിത്ത്സുകുമാരനും അനശ്വര രാജനും നായകനും നായികയും


ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനുംനായകനുംനായികയുമാകുന്നു




ജയറാം നായകനായ വിന്റെർ, ദിലീപ് നായകനായ ക്രേസി ഗോപാലൻ .പ്രഥി രാജ്നായകനായതേജാഭായ്,ജയിൽപശ്ചാത്തലത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കരിങ്കുന്നം സിക്സസ്എന്നീ ചിത്രങ്ങൾക്കു ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രം ലെ മൺ പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.


ഈ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരത്ത് നടന്നു.അണിയറ പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ നടന്ന തികച്ചും ലളിതമായ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചതും സ്വിച്ചോൺ കർമ്മം നിർവഹിച്ചതും അണിയറ പ്രവർത്തകരാണ്.തികച്ചും വ്യത്യസ്ഥമായ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ ദീപു കരുണാകരൻ അവതരിപ്പിക്കുന്നത്.


ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമായി എത്തുന്നതു തന്നെ ഈ ചിത്രത്തിൻ്റെ വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകൾക്ക് ആക്കം കൂട്ടുന്നതാണ്.ബൈജു സന്തോഷ്, ബിജു പപ്പൻ. സീമ,, ലയാ സിം സൺ, എന്നിവരും ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈചിത്രത്തിൽഅണിനിരക്കുന്നു.അർജ്യൻ പി. സത്യ നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം - മനു രമേശ്.ഛായാഗ്രഹണം - പ്രദീപ് നായർ.എഡിറ്റിംഗ് - സോബിൻ കെ.സോമൻ .കലാസംവിധാനം - സാബുറാം.കോസ്റ്റ്യും -. ഡിസൈൻ - ബ്യൂസി ബേബി ജോൺ.ക്രിയേറ്റീവ് ഡയറക്ടർ - ശരത്ത് വിനായക് .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജി.എം.ആൻ്റെണിഅസോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ. സഹസംവിധാനം -ഹരിശങ്കർ, വിവേക് വൈദ്യനാഥൻ, സജിൽ.പി. സത്യനാഥൻ, വിഷ്ണു വെള്ളി ഗിരി.ഫിനാൻസ് കൺട്രോളർ-സന്തോഷ്ബാലരാമപുരം.പ്രൊഡക്ഷൻ മാനേജർകുര്യൻജോസഫ്.പ്രൊഡക്ഷൻ എക്സിക്യട്ടീവ് - സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺേട്രോളർ- മുരുകൻ.എസ്.


ജൂൺ ഇരുപതിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്ടിൽ ആരംഭിക്കുന്നു.വയനാട്ടിലും തിരുവനന്തപുരത്തു മായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും'


വാഴൂർ ജോസ്.

ഫോട്ടോ - അജി മസ്ക്കറ്റ്.

No comments:

Powered by Blogger.