ഒടുവിൽ അശോകൻ ഇതാ കൺമുന്നിൽ! 'ചാവേറി'ലെ ചാക്കോച്ചന്‍റെ കട്ടക്കലിപ്പൻ ലുക്ക് പുറത്ത് .ഒടുവിൽ അശോകൻ ഇതാ കൺമുന്നിൽ! 'ചാവേറി'ലെ ചാക്കോച്ചന്‍റെ കട്ടക്കലിപ്പൻ ലുക്ക് പുറത്ത് .


സൂപ്പർ ഹിറ്റായ 'അജഗജാന്തര'ത്തിന് ശേഷമെത്തുന്ന ടിനു പാപ്പച്ചൻ ചിത്രം, കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അര്‍ജുൻ അശോകനും ഒന്നിക്കുന്ന ചിത്രം തുടങ്ങി ഒട്ടേറെ വിശേഷണങ്ങളോടെ ഇതിനകം പ്രേക്ഷകർക്കിടയിൽ സംസാര വിഷയമായ സിനിമയാണ് 'ചാവേർ'. കഴിഞ്ഞ ദിവസം കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം അശോകൻ എന്നൊരാളുടെ ലുക്ക് ഔട്ട് നോട്ടീസ് പ്രത്യക്ഷപ്പെട്ടിരുന്നു. നോട്ടീസിലെ അശോകന് നടൻ കുഞ്ചാക്കോ ബോബനുമായിരൂപസാദൃശ്യവുമുണ്ടായിരുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ അശോകൻ പ്രേക്ഷകരുടെ കൺമുന്നിലേക്ക് മറനീക്കി എത്തിയിരിക്കുകയാണ്. 'ചാവേറി'ലെ ചാക്കോച്ചന്‍റെ ഞെട്ടിക്കുന്ന ലുക്ക് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മുടി പറ്റവെട്ടി, കട്ടത്താടിയിൽ, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചൻ അശോകനായി മാറിയിരിക്കുന്നത്. 


മലയാളത്തിലെ ഒരു വ്യത്യസ്ത ത്രില്ലർ സിനിമയാകാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്ന സൂചന തരുന്നതായിരുന്നു സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന ടൈറ്റിൽ പോസ്റ്ററും ടീസറും. കത്തിയെരിയുന്ന കാട്ടിൽ നിന്നും ജീവനും കൊണ്ടോടുന്നൊരാള്‍ക്ക് നേരെ പാഞ്ഞുപോകുന്നൊരു ജീപ്പ്, അതിന് പിന്നിലായി ഓടുകയാണ് ചാക്കോച്ചന്‍റെ അശോകൻ എന്ന കഥാപാത്രവും പിന്നാലെ ഒരു തെയ്യക്കോലവും. മുമ്പേ ഓടിയയാളുടെ തലയിൽ അശോകൻ വടിവാള്‍ വീശി ഒരു വെട്ട് വെട്ടുന്നതായിരുന്നുടീസറിലുണ്ടായിരുന്നത്. ടിനുവിന്‍റെ മുൻചിത്രങ്ങളേക്കാൾ വ്യത്യസ്തമായ, ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ഇതിനകം ലഭിക്കുന്ന സൂചനകള്‍. അടുത്തിടെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ചിട്ടുള്ള ചാക്കോച്ചൻ 'ചാവേറി'ലും കട്ട ലോക്കൽ ലുക്കിലാണെത്തുന്നത് എന്നതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലുമാണ്. 'ന്നാ താൻ കേസ് കൊട്' സിനിമയിലെ കൊഴുമ്മേൽ രാജീവന് മുകളിൽ നിൽക്കുന്നതായിരിക്കുമോ 'ചാവേറി'ലെ അശോകൻ എന്ന കഥാപാത്രമെന്നാണ് ഇപ്പോൾ ഏവരും കാത്തിരിക്കുന്നത്. 


നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ,  പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ &  മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

No comments:

Powered by Blogger.