ലിയോ ആദ്യ സിംഗിൾ ആലപിച്ചിരിക്കുന്നത് ദളപതി വിജയ് : ആദ്യ സർപ്രൈസ് പങ്കുവച്ച് ലോകേഷ് കനകരാജ് .
ലിയോ ആദ്യ സിംഗിൾ പ്രൊമോ ആലപിച്ചിരിക്കുന്നത് ദളപതി വിജയ് : ആദ്യ സർപ്രൈസ് പങ്കുവച്ച് ലോകേഷ് കനകരാജ് .
http://youtu.be/iq5MaiXAUog
ജൂൺ 22 ന് ദളപതി വിജയുടെ ജന്മദിനത്തിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമായ ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി. വാഗ്ദാനം ചെയ്തതുപോലെ, ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഗാനത്തിന്റെ പ്രൊമോ പങ്കുവച്ചു. വിജയ്‌യുടെ നാൽപ്പത്തി ഒൻപതാം ജന്മദിനത്തിൽ, പല സിനിമാ നിർമ്മാതാക്കളും തമിഴ് സൂപ്പർതാരത്തിനായി സർപ്രൈസുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്, അത് യഥാസമയം അനാവരണം ചെയ്യപ്പെടും.അതിനൊക്കെ മുന്നോടിയായാണ് ലോകമെമ്പാടുമുള്ള വിജയ് ഫാൻസ് കാത്തിരിക്കുന്ന ലിയോ സിംഗിളിന്റെ സർപ്രൈസ് ലോകേഷ് വെളിപ്പെടുത്തിയത്.
ലോകേഷ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ കുറിച്ചു, "ഇന്താ പാടലായി പാടിയവർ നിങ്ങൾ വിജയ് " അഡ്വാൻസ് ജന്മദിനാശംസകൾ നേരുന്നു.സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്. പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യുന്ന ഗാനത്തിൽ 1000-ലധികം നർത്തകർക്കൊപ്പം അടുത്തിടെ ചിത്രീകരിച്ച ഗാനം ആലപിച്ചിരിക്കുന്നത് ദളപതി വിജയ് ആയിരിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകൾ . വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു . വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് ദളപതി 67. ഡി ഓ പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, ആർട്ട് : എൻ. സതീഷ് കുമാർ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്,രത്‌നകുമാർ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാം കുമാർ ബാലസുബ്രഹ്മണ്യൻ. ഒക്ടോബർ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളിൽ എത്തും.
പി ആർ ഓ : പ്രതീഷ് ശേഖർ.
No comments: