ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഓസ്‍ലറി' ന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി.
ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം  'ഓസ്‍ലറി' ന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി.


ആൾക്കൂട്ടത്തിൽ രണ്ട് പൊലീസുകാർക്ക് നടുവിലായി മാസായി നടന്നടുക്കുന്ന ജയറാമിനെ പോസ്റ്ററിൽ കാണാം. അൽപം പ്രായം തോന്നിപ്പിക്കുന്ന ലുക്കാണ് ജയറാമിന്.  'അഞ്ചാം പാതിരാ'യ്‍ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മികച്ചൊരു എന്റർടെയ്നർ ആയിരിക്കുമെന്ന് പോസ്റ്റർ ഉറപ്പ് നൽകുന്നു. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. 


മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് 'അബ്രഹാം ഓസ്‍ലര്‍'. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം പറയുന്നത്. ഏറെ ദുരുഹതകളുംസസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും സിനിമയെന്നാണ് ഓരോ അപ്ഡേറ്റുകളും നല്‍കുന്ന സൂചനകള്‍. 


അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്‍മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡോ. രൺധീർ കൃഷ്‍ണന്റേതാണ് തിരക്കഥ. തേനി ഈശ്വറാണ് ചിത്രത്തിന്റെ തിരക്കഥ .
സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, നിര്‍മാണം ഇര്‍ഷാദ് എം ഹസ്സൻ, മിഥുൻ മാനുവല്‍ തോമസ്, എക്സിക്യുട്ടീവ്  പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ .

No comments:

Powered by Blogger.