യുവതാരങ്ങൾ ഒന്നിക്കുന്ന അനീൽ ദേവിൻ്റെ ചിത്രം ''കട്ടീസ് ഗ്യാങ്ങ്" ചിത്രീകരണം പുരോഗമിക്കുന്നു.
യുവതാരങ്ങൾ ഒന്നിക്കുന്ന അനീൽ ദേവിൻ്റെ ചിത്രം ''കട്ടീസ് ഗ്യാങ്ങ്" ചിത്രീകരണം പുരോഗമിക്കുന്നു.
യുവതാരങ്ങളായ ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെപ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ അനിൽ ദേവ് സംവിധാനം ചെയ്യുന്ന " കട്ടീസ് ഗ്യാങ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമ്മിച്ച് രാജ് കാർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


നിഖിൽ വി നാരായണൻ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം റിയാസ് കെ ബദർ ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകും. പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, ആർട്ട്: ശ്രീനു കല്ലേലിൽ, വസ്ത്രലങ്കാരം: സൂര്യ ശേഖർ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രജീഷ് രാജൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ- രാംജിത്ത്, ആക്ഷൻ: അനിൽ, കളറിസ്റ്റ്: ശ്രീക് വാര്യർ, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: കാൻചൻ ടി.ആർ, പരസ്യക്കല: യെല്ലോ ടൂത്ത്സ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ആനക്കട്ടി, കോയമ്പത്തൂർ, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

No comments:

Powered by Blogger.