" ഒരു ശ്രീലങ്കൻ സുന്ദരി " സെപ്റ്റംബറിൽ റിലീസ് ചെയ്യും.
" ഒരു ശ്രീലങ്കൻ സുന്ദരി " സെപ്റ്റംബറിൽ റിലീസ് ചെയ്യും. 


ഈ ആധുനിക കാലഘട്ടത്തിൽ എല്ലാ രക്ഷിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. വിദേശത്ത് ജോലിചെയ്യുന്ന ഒരു അമ്മയുടെയും മകളെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരു അച്ഛന്റെയും മകളുടെയും കഥയാണിത് .അനൂപ് മേനോൻ അതിഥിതാരമായി വേഷമിടുന്ന ചിത്രമാണിത്. ഡോ. അപർണ്ണ , പത്മരാജ് രതീഷ് , രോഹിത് , കൃഷ്ണപ്രിയ , മേഘ്ന , രജിത് കുമാർ , ആരാദ്ധ്യ അനൂപ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


കഥ, തിരക്കഥ , ഗാനരചന , നിർമ്മാണം , സംവിധാനം കൃഷ്ണ പ്രിയദർശനാണ്. ഛായാഗ്രഹണം രജീഷ് രാമനും , സംഗീതം രഞ്ജീനി സുധിരനും, കലാ സംവിധാനം സാബു റാമും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ 


No comments:

Powered by Blogger.