പൂവച്ചൽ ഖാദർ രചിച്ച "അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ.." ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനം : മന്ത്രി ഡോ. ആർ. ബിന്ദു.പൂവച്ചൽ ഖാദർ രചിച്ച "അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ.." ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനം  : മന്ത്രി ഡോ. ആർ. ബിന്ദു.


തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായിരുന്ന  പൂവച്ചൽ ഖാദറിന്റെരണ്ടാംചരമവാർഷികദിനത്തിൽ  പൂവച്ചൽ  ഖാദർ സാംസ്കാരിക സമിതി സംഘടിപ്പിച്ച  ' സിന്ദൂരസന്ധ്യ 2023'   മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പൂവച്ചൽ  ഖാദർ രചിച്ച " അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ... " ആണ്  ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനമെന്ന്  മന്ത്രി പറഞ്ഞു. ഒരുപാട് ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനങ്ങളാണ് പൂവച്ചൽ ഖാദർ രചിച്ചതെന്ന് മന്ത്രി ഓർമിപ്പിച്ചു.  ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  കവിതാരചന  മത്സരത്തിലെ  വിജയികൾക്കുള്ള പുരസ്കാരങ്ങൾ  മന്ത്രി  വിതരണം ചെയ്തു .


ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്നു . കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി . സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ  ഡോ. എൽ. ആർ. മധുജൻ പൂവച്ചൽ ഖാദറിന്റെ കവിതകളെ പരിചയപ്പെടുത്തി .


പുത്തൻകട വിജയൻ,  ടി. പി. ശാസ്തമംഗലം, കെ.. അനിൽ കുമാർ, സി. എസ്. ശങ്കരൻകുട്ടി,  ഹനീഫ, സമിതി കൺവീനർ ,യൂ. എം. നഹാസ് , രക്ഷധികാരിഎ. ഷാഹുൽഹമീദ്,  ജനറൽ കൺവീനർ ജോർജ്  തോമസ്. കെ, ജോയിന്റ് കൺവീനർ  അഹമ്മദ് ഷെറിൻ  തുടങ്ങിയവർ സംസാരിച്ചു .പൂവച്ചൽ ഖാദർ രചിച്ച സിനിമാ ഗാനങ്ങളുടെ അവതരണം' ഗാനാജ്ഞലി'യും ഒരുക്കിയിരുന്നു.


റഹിം പനവൂർ

ഫോൺ : 9946584007

No comments:

Powered by Blogger.