മികച്ച ത്രില്ലർ സിനിമയാണ് " പോർ തൊഴിൽ " .
Rating : 3.5 / 5.

സലിം പി. ചാക്കോ.

cpK desK.


ആർ. ശരത്കുമാർ , അശോക് സെൽവൻ , നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേഷ് രാജ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് " പോർ തൊഴിൽ " .


ഒരു മുതിർന്ന പോലിസ്ക്കാരനും , അയാളുടെ ട്രെയിനിയും കൊലപാതക കേസുകൾ അന്വേഷിക്കുന്നു. പ്രകാശ് ( അശോക് സെൽവൻ) ഒരുബുദ്ധിമാനും എന്നാൽ ഭീരുവുമാണ്. ഇയാൾ ക്രൈംബ്രാഞ്ച് ഡി. വൈ.എസ്.പിയായി നിയമിതനായി. എസ്.പി ലോക്നാഥൻ ( ശരത്കുമാർ ) ആണ് പ്രകാശിന്റെ സീനിയർ.ദുരൂഹമായകൊലപാതക കേസ് അന്വേഷിക്കാൻ പ്രകാശിന് ലോകനാഥിനൊപ്പം പോകേണ്ടി വരുന്നു. തെളിവുകളുടെ അഭാവവും സങ്കീർണതകളുംഉണ്ടായിട്ടുംകൊലപാതകിയെ പിടികൂടാൻ അവർക്ക് കഴിയുമോ. ഇതാണ് സിനിമയുടെ പ്രമേയം.പല സൈക്കോ ത്രില്ലറുകളും അസ്വസ്ഥമായ ബാല്യത്തെക്കുറിച്ചും അത് ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ നശിപ്പിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. ഇത് വിജയിക്കുകയും ചെയ്തു. 


അന്തരിച്ച നടൻ ശരത് ബാബു ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.നിഖില വിമൽ , സന്തോഷ് കിഴാറ്റൂർ , സുനിൽ സുഖദ തുടങ്ങിയ മലയാളി താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.


ഇ ഫോർ എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച്അപ്‌ലാസ്എന്റർടൈൻമെന്റ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നചിത്രമാണ്"പോർ തൊഴിൽ" എന്ന എഡ്ജ് ഓഫ് ദി സീറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ.


ആൽഫ്രണ്ട് പ്രകാശ് , വിഘ്നേഷ് രാജ , എന്നിവർ രചനയും , ജോക്ക്സ് ബിജോയ് പശ്ചാത്തല സംഗീതവും , കലൈ ശെൽവൻ ശിവജി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു." പോർ തൊഴിൽ " പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞു.

No comments:

Powered by Blogger.