ജീവനക്കാർക്കായി പാചകം ചെയ്ത് വിളമ്പി സോഹൻ റോയ് ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ .
ജീവനക്കാർക്കായി പാചകം ചെയ്ത് വിളമ്പി സോഹൻ റോയ് ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ .
ജീവനക്കാർക്കായി ഭക്ഷണം പാചകം ചെയ്ത് അവർക്കൊപ്പം കഴിച്ച് ഏരീസ് ഗ്രൂപ്പ്‌ സിഇഒ സർ  സോഹൻ റോയ്. തന്റെ സ്ഥാപനത്തിലെ മാർക്കറ്റിങ്ങ് ടീമിലെ  അംഗങ്ങളോടൊപ്പം  നോർവെയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ  എത്തിയപ്പോഴാണ് അവർക്കായി പാചകം ചെയ്തു വിളമ്പിയത്. ഭക്ഷണ സമയമായപ്പോൾ സ്വയം പാചകം ചെയ്തു കഴിക്കാമെന്ന ആശയം ടീം അംഗങ്ങളിലൊരാൾ പങ്കുവച്ചപ്പോഴാണ് സോഹൻ റോയ് മുന്നോട്ട് വന്നു മീൻ കറിയും മറ്റു വിഭവങ്ങളും തയാറാക്കി വിളമ്പിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പാചകത്തിൽ അതീവ തൽപ്പരനായ സർ സോഹൻ റോയ് കൊറോണക്കാലത്ത് നടത്തിയ പാചക പരീക്ഷണങ്ങളും ശ്രദ്ധേയമായിരുന്നു. 


ജീവനക്കാർക്കും കുടുംബത്തിനുമായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ്  ഗ്രൂപ്പ്. ഈയിടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി  30 കോടിയുടെ സമ്മാനങ്ങളും ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ 25 വർഷ കാലയളവിൽ നിരവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളാണ് ഏരിസ്  നടപ്പിലാക്കിയിരിക്കുന്നത്.


ജീവനക്കാരുടെ മാതാപിതാക്കൾക്ക് പെൻഷൻ, ജീവനക്കാരുടെ തൊഴിൽരഹിതരായ പങ്കാളികൾക്ക് ശമ്പളം, മുതിർന്ന ജീവനക്കാർക്കുള്ള ഭവനം, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അലവൻസും സ്‌കോളർഷിപ്പും, നൈപുണ്യ വികസന പരിപാടികൾ തുടങ്ങിയ നിരവധി ക്ഷേമ പദ്ധതികളാണ് ഗ്രൂപ്പ്‌ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.

No comments:

Powered by Blogger.