ആരാധകരിൽ ആകാംക്ഷയുണര്‍ത്തി രാജ് ബി ഷെട്ടി നായകനാകുന്ന ‘ടോബി’ !ആരാധകരിൽ ആകാംക്ഷയുണര്‍ത്തി രാജ് ബി ഷെട്ടി നായകനാകുന്ന ‘ടോബി’ !   


പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘ടോബി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നു.     
‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന് ശേഷം ലൈറ്റർ ബുദ്ധ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രം, അഗസ്ത്യഫിലിംസും കൂടി ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 


രാജ് ബി. ഷെട്ടി തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളികൂടിയായ നവാഗത സംവിധായകൻ ബാസിൽ എ. എൽ. ചാലക്കൽ ആണ്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ‘ഒന്തു മുട്ടൈ കഥെയ്‌ ‘ , ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ കൂടിയായ പ്രവീൺ ശ്രിയാനാണ്. രാജ് ബി ഷെട്ടി ടോബിയെന്ന കേന്ദ്രകഥാപാത്രമായും, ചൈത്ര ആചാർ, സംയുക്ത ഹെർണാഡ്‌ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലും എത്തുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25 ന് ആണ് തീരുമാനിച്ചിരിക്കുന്നത്.സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന മലയാളികളുടെ സാന്നിധ്യം ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മലയാളിയായ സംവിധായകൻ കൂടാതെ, സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായ അർഷദ് നാക്കോത്തും, സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന 

ആദർശ് പാലമറ്റവും, മേക്കപ്പ് നിർവഹിച്ചിരിക്കുന്ന റോണക്സ് സേവിയറും മലയാളികളാണ്.പി ആർ ഒ - ശബരി

No comments:

Powered by Blogger.