നിഖിൽ - ഭരത് കൃഷ്ണമാചാരി ചിത്രം "സ്വയംഭൂ" ; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.


 നിഖിൽ -  ഭരത് കൃഷ്ണമാചാരി ചിത്രം "സ്വയംഭൂ" ; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. 


പിക്‌സൽ സ്റുഡിയോസിന്റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ നിർമിച്ച് ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ "സ്വയംഭൂ". പ്രി ലുക്ക് പോസ്റ്റർ റിലീസിന് ശേഷം നിഖിലിന്റെ 20ആം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്‌തു. 


യുദ്ധക്കളത്തിൽ ഒരു പോരാളിയെ പോലെയാണ് നിഖിലിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണപ്പെടുന്നത്. കുതിരപ്പുറത്ത് നിഖിൽ ഒരു കയ്യിൽ ഒരു കുന്തം പിടിച്ചുനിൽക്കുകയും മറു കയ്യിൽ പരിചയും പിടിച്ചിരിക്കുന്നു. നടന്റെ ഗെറ്റപ്പ് തീർത്തും ഞെട്ടിക്കുന്നതാണ്. 


നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാകും സ്വയംഭൂ. ക്യാമറ - മനോജ് പരമഹംസ, മ്യുസിക്ക് - രവി ബസ്‌റൂർ, സംഭാഷണം - വാസുദേവ് മുന്നേപഗരി, പ്രൊഡക്ഷൻ ഡിസൈനർ - എം. പ്രഭാകരൻ . 


പി ആർ ഒ -  ശബരി

No comments:

Powered by Blogger.