രാജസേനന്റെ " ഞാനും പിന്നൊരു ഞാനും " നാളെ തീയേറ്ററുകളിൽ എത്തും.ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ഞാനും പിന്നൊരു ഞാനും" നാളെ  തീയേറ്ററുകളിൽ എത്തും.ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


തുളസിധര കൈമൾ ( രാജസേനൻ ) എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലുടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.  സർക്കിൾ ഇൻസ്പെക്ടർ പരമേശ്വരനായി  ഇന്ദ്രൻസും , തുളസീധര കൈമളിന്റെ സുഹൃത്ത് രഘു ആയി സുധീർ കരമനയും, അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയി മാത്യൂവും വേഷമിടുന്നു . ജഗദീഷ് ,മീര നായർ, ആരതി നായർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ബി.കെ. ഹരിനാരായണൻ ഗാനരചനയും, സംഗീതം എം. ജയചന്ദ്രനും, സാംലാൽ പി. തോമസ് ഛായാഗ്രഹണവും, വി.സാജൻ എഡിറ്റിംഗും, സാബു റാം കലാസംവിധാനവും, സജി കാട്ടാക്കട മേക്കപ്പും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.