ത്രില്ലർ സിനിമയാണ് " കൊള്ള " .



Rating : 3 / 5.

സലിം പി. ചാക്കോ .

cpK desK.



രജീഷ വിജയൻ , പ്രിയ പ്രകാശ് വാര്യർ  എന്നിവരെ കഥാപാത്രങ്ങളാക്കി സൂരജ് വർമ്മ സംവിധാനം ചെയ്ത " കൊള്ള "  തിയേറ്ററുകളിൽ എത്തി.


രണ്ട് സ്ത്രീ കഥാപാത്രങ്ങളെയും അവർക്ക്ചുറ്റുമുള്ളസാഹചര്യങ്ങളെയും കേന്ദ്രീകരിക്കുന്നതാണ് സിനിമയുടെ പ്രമേയം.


വിനയ് ഫോർട്ട് , പ്രേംപ്രകാശ് , അലൻസിയർ ലേ ലോപ്പസ് , പ്രശാന്ത് അലക്സാണ്ടർ , വിനോദ് പറവൂർ , ഷെബിൻ  ബെൻസൺ  ഡെയിൻ ഡേവിസ്, സംവിധായകൻ ജിയോബേബി, ഷൈനി ടി. രാജൻ , വിനോദ് കെടാമംഗലം,ജോർഡി പൂഞ്ഞാർ , അന്തരിച്ച സുധി കൊല്ലം എന്നിവരാണ് മറ്റ് താരങ്ങൾ.


ബോബി - സഞ്ജയ് യുടെ കഥയ്ക്ക് ജാസിം ജലാൽ , നെൽസൺ എന്നിവർ തിരക്കഥ ഒരുക്കുന്നു. അയ്യപ്പൻ അവതരിപ്പിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷൻസ്ഇൻഅസോസിയേഷൻ വിത്ത്രവിമാത്യുപ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. രജീഷാണ് ഈ ചിത്രംനിർമ്മിച്ചിരിക്കുന്നത്.രാജവേൽമോഹൻഛായാഗ്രഹണവും,  രഖിൽ കലാസംവിധാനവും, സ്യൂട്ട് സി.എസ് വസ്ത്രാലങ്കാരവും , റോണക്സ് സേവ്യർ മേക്കപ്പും, വാഴൂർ ജോസ് , മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ. 


വെമ്പിള്ളി എന്ന ഗ്രാമത്തിൽ രണ്ട് പെൺക്കുട്ടികൾ ( ആനി - രജീഷ വിജയൻ , ശിൽപ്പ - പ്രിയ വാര്യർ ) ബ്യൂട്ടി പർലർതുറന്ന്പ്രവർത്തിപ്പിക്കാൻ എത്തുന്നു. വാടകയ്ക്ക് റും എടുക്കുന്നതിന്റെ മുകളിലത്തെ  നിലയിലാണ് വെമ്പിള്ളി  സഹകരണബാങ്ക് പ്രവർത്തിക്കുന്നത്. ഈ ബാങ്കിൽ കവർച്ച നടക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .


സർക്കിൾ ഇൻസ്പെക്ടർ ഫറുഖ് റഹ്മാനായി വിനയ് ഫോർട്ടും , എസ്. ഐ വിക്ടർ ആയി സംവിധായകൻ ജീയോ ബേബിയും, സ്റ്റീറ്റഫനായി അലൻ സിർ ലേ ലോപ്പസും, ഫോട്ടോഗ്രാഫർ സുഗീതായി ഡെയിൻ ഡേവിസും, ബാങ്ക് മാനേജരായി പ്രേംപ്രകാശും , ബേസിലായി ഷെബിൻെ ബെൻസണും  , പോലീസ് ഉദ്യോഗസ്ഥനായി അനിൽ ചമയവും വേഷമിടുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച സുധി കൊല്ലം മേസ്തിരിയായും വേഷമിടുന്നു. 


ബാങ്ക് കവർച്ച ആരാണ് എന്ന് പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തിയാണ് സിനിമ മുന്നോട്ട് പോകുന്നത്. സ്ത്രീകളും ഇത്തരം വിഷയങ്ങളിൽ സാന്നിദ്ധ്യമുറപ്പിക്കുകയാണ് എന്നാണ് സിനിമയുടെ പ്രമേയം.







No comments:

Powered by Blogger.