മലയാള സിനിമയിലെ സീനിയർ അസോസിയേറ്റ് ഡയറക്ടറും നടനുമായ ആർ സുഗതൻ (62) അന്തരിച്ചു .മലയാള സിനിമയിലെ സീനിയർ അസോസിയേറ്റ് ഡയറക്ടറും നടനുമായ  ആർ സുഗതൻ (62) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു 


ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായ ഇദ്ദേഹം ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലായിരുന്നു . 


തഴവയിൽ നിന്നും ഡിഗ്രി പഠനം കഴിഞ്ഞ് തൃശൂർ അരണാട്ടുകരയിലെ സ്ക്കൂൾ ഓഫ് ഡ്രാമയിൽ പി.  ബാലചന്ദ്രൻ, അഹമ്മദ് എം, മുരളി മേനോൻ ,ശ്യാമപ്രസാദ്, രഞ്ജിത് ,കുക്കു പരമേശ്വരൻ, പ്രമോദ് പയ്യന്നൂർ, പി.ജെ രാധാകൃഷ്ണൻ , പി.ജെ. ഉണ്ണികൃഷ്ണൻ എന്നിവരെപ്പോലെ നാടകംപഠിച്ച് നാടകക്കാരനാകാതെ സിനിമ മേഖലയിലേക്കെത്തി.


സജി സുരേന്ദ്രൻ എന്ന സിനിമസംവിധായകന്റെ അസോസിയേറ്റായി തുടക്കം. ഇവർവിവാഹിതരായാൽ , ഹാപ്പി ഹസ്ബെന്റ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ചലച്ചിത്രമേഖലയിൽ ചുവടുറപ്പിച്ചു. " ഹയ " എന്ന  സിനിമയിൽ സുഗതൻ പള്ളിയിലച്ചന്റെ വേഷംചെയ്തിരുന്നു.


പരേതനായ രാഘവൻ മുതലാളി (പലചരക്ക് വ്യാപാരം),പങ്കജാക്ഷി എന്നിവർ മാതാപിതാക്കളാണ്.ഭാര്യ : സ്മിത ( ടീച്ചർ),മക്കൾ: ഇതിഹാസ്, മേഘ .


  
No comments:

Powered by Blogger.