ജയം രവി - നയൻതാര ചിത്രം 'ഇരൈവൻ'; 4 ഭാഷകളിലായി ഓഗസ്റ്റ് 25ന് തീയേറ്റിയറുകളിലേക്ക് .


ജയം രവി - നയൻതാര ചിത്രം 'ഇരൈവൻ'; 4 ഭാഷകളിലായി ഓഗസ്റ്റ് 25ന് തീയേറ്റിയറുകളിലേക്ക് .


പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്യുന്നഇരൈവൻറിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 25നാണ് ചിത്രം തീയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. 


യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററിൽ ഒരുക്കുകയാണ്അണിയറപ്രവർത്തകരുടെ ലക്ഷ്യം.  ക്യാമറ - ഹരി പി വേദനത്, എഡിറ്റർ - മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ - ജാക്കി, ആക്ഷൻ - ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന,



പി ആർ ഒ - ശബരി.

No comments:

Powered by Blogger.