LIVE = TRUE.Rating : 3.5 / 5.

സലിം പി. ചാക്കോ .

cpK desK.


വി .കെ.പ്രകാശ് സംവിധാനം ചെയ്ത   " LIVE " തിയേറ്ററുകളിൽ എത്തി.മംമ്താ മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയാ വാര്യർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണിത് .


ഒരു വ്യാജ വാർത്തയുടെ പേരിൽ ഒരു പെൺക്കുട്ടിയുടെ ജീവിതം ഒറ്റരാത്രി കൊണ്ട് എങ്ങനെ മാറുന്നു എന്നതിനെ ക്കുറിച്ചുള്ള ഒരു സോഷ്യൽ ത്രില്ലറാണ് " LIVE " വ്യാജവാർത്തയുടെ ഇരയായ അന്നയും , സൈബർ അതിക്രമം നേരിടുന്ന ഡോ. അമലയും " മന്ദാരം " ചാനലിനെതിരെനടത്തുന്നപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. അവർ നടത്തുന്ന പോരാട്ടങ്ങൾവിജയിക്കുമോ ഇതാണ് സിനിമയുടെ പ്രമേയം .


വ്യക്തമായ ലക്ഷ്യമുള്ള ഒരു പെൺക്കുട്ടിയുടെ ജീവിതം വ്യാജ വാർത്തകളാൽ ദുസ്സഹമാകുന്നത് സംവിധായകൻ പറയുന്നു. സാമൂഹ്യ മാദ്ധ്യമത്തിൽ തങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കുംഅധിക്ഷേപങ്ങൾക്കുമിടയിലും മുന്നോട്ട് നിങ്ങുന്നു. 


ഷൈൻ ടോം ചാക്കോ സാം ജോൺ വാകത്താനമായും , സൗബിൻ സാഹിർ ശ്രീറാമായും , മംമ്ത മോഹൻദാസ് ഡോ.അമലയായും , പ്രിയ പി. വാര്യർ അന്നയായും , ജി. ജയശങ്കർ കുരിയാപ്പിയായും,ബാബുസെബാസ്റ്റ്യൻ ഉതുപ്പച്ചനു


,കൃഷ്ണപ്രഭകൃഷ്ണപ്രഭയായും , മനുരാജ്  സജിയായും , രശ്മി മോഹൻ ഡോ. നിഖിലയായും , അലിയ ജിജി സേവ്യറായും , അക്ഷിത ജെറിനായും , കെ.പി മുകുന്ദൻ സി.ഐ രാഷി മുഹമ്മദായും , ജയരാജ് കോഴിക്കോട് കുറുവച്ചാനായും , അഞ്ജലി കൃഷ്ണ സാമായായും , രാധാ ഗോമതി ദേവിക ടീച്ചറായും ,വൈഷ്ണവി രാജ് പൂർണ്ണിമയായും ,രാജേന്ദ്രബാബു കോച്ചിംഗ് സെന്റർ പ്രിൻസിപ്പാളായും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


" ഒരുത്തി "ശേഷം വി.കെ.പ്രകാശും , എസ്.സുരേഷ് ബാബുവും വീണ്ടും ഒത്തുചേരുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.എസ്. സുരേഷ്ബാബു രചനയും,അൽഫോൻസ് ജോസഫ്  സംഗീതവും , നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണവും സുനിൽ എസ്.പിള്ളഎഡിറ്റിംഗും,കലാസംവിധാനം  ദുണ്ടു രാജിവ് രാധ'മേക്കപ്പ് രാജേഷ് നെന്മാറാ,കോസ്റ്റ്യും  ഡിസൈൻആദിത്യാനാണു., ചീഫ് അസ്സോസ്സിയേറ്റ്ഡയറക്ടർആഷിക്ക്.കെ.ലൈൻ പ്രൊഡ്യൂസർ - ബാബു മുരുകൻലൈൻ പ്രൊഡക്ഷൻ - ട്രെൻഡ്സ് ആൻ്റ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.പ്രൊഡക്ഷൻ കൺട്രോളർ-ജിത്ത് പിരപ്പൻകോട്. പി.ആർ.ഓവാഴൂർജോസ്തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. 


ഫിലിംസ്24& ദർപ്പൺ ബംഗേജാ പ്രസൻ്റസിൻ്റെ ബാനറിൽ, ദർപ്പൺ ബംഗ്രേജാ, നിധിൻ കുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


സമകാലികമായ വിഷയം വ്യക്തമായി ചിത്രീകരിക്കാൻ വി.കെ. പ്രകാശിന് കഴിഞ്ഞു. ഡോ. അമല ശ്രീറാം മംമ്തയുടെ കൈകളിൽ ഭദ്രം .No comments:

Powered by Blogger.