പൃഥ്വിരാജ് സുകുമാരൻ ,ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന '‘ഗുരുവായൂരമ്പലനടയിൽ’' നാളെ തുടങ്ങും.പൃഥ്വിരാജ് സുകുമാരൻ ,ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന '‘ഗുരുവായൂരമ്പലനടയിൽ’'മെയ് 12ന് തുടങ്ങുന്നു.


ജയ ജയ ജയ ജയഹേ എന്ന സുപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ" എന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും മെയ് 12 രാവിലെ 9.30-ന് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രനടയിൽ വെച്ച് നിർവ്വഹിക്കുന്നു.


പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ  ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

'കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് "ഗുരുവായൂരമ്പലനടയിൽ".


പി ആർ ഒ-എ എസ് ദിനേശ്.


No comments:

Powered by Blogger.