ആദ്യമായി മലയാളഗാനം ആലപിച്ച്‌ അനിരുദ്ധ്, ശേഷം മൈക്കിൽ ഫാത്തിമയിലെ ഗാനത്തിന്റെ ടീസർ റിലീസായി .


 


https://youtu.be/TGcsr862O40


ആദ്യമായി മലയാളഗാനം ആലപിച്ച്‌ അനിരുദ്ധ്, ശേഷം മൈക്കിൽ ഫാത്തിമയിലെ ഗാനത്തിന്റെ ടീസർ റിലീസായി .


ഇന്ത്യൻ സംഗീത രംഗത്തെ തരംഗമായ അനിരുദ്ധ് രവിചന്ദർ ആദ്യമായി മലയാളംസിനിമാഗാനവുമായെത്തുന്നു

 

കല്യാണി പ്രിയദർശൻ മുഖ്യ വേഷത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ആദ്യമായി മലയാള ഗാനം ആലപിക്കുന്നത്. "ടട്ട ടട്ടര" എന്ന ഗാനത്തിന്റെ രസകരമായ ടീസറാണ് അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടത്. ഗാനം ഈ ശനിയാഴ്ച റിലീസാകും. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന്റെ സംവിധായകൻ മനുവും ഹിഷാമും സുഹൈൽ കോയയും ഒരുമിച്ചിരുന്ന് സംസാരിക്കുന്നവീഡിയോയിലൂടെയാണ് ഗാനത്തിന്റെ ടീസർ. കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ചിത്രത്തിൽ കല്യാണിയുടെ കരിയർ ബെസ്ററ് പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.


മനു സി കുമാർ സംവിധാനം നിർവഹിച്ച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.


സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - രഞ്ജിത് നായർ, എഡിറ്റർ -കിരൺ ദാസ്, ആർട്ട് -നിമേഷ് താനൂർ,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദർ, പബ്ലിസിറ്റി -യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ -റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ -ഐശ്വര്യ സുരേഷ് . 


പി ആർ ഓ -പ്രതീഷ് ശേഖർ.

No comments:

Powered by Blogger.