ഫീൽഗുഡ് സിനിമയാണ് "നെയ്മർ " .




Rating : 3.75 / 5.

സലിം പി. ചാക്കോ .

cpK desK.


മാത്യു തോമസ് , നസ്ലെൻ കെ. ഗഫൂർ  എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " നെയ്മർ " .സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു നാടൻ നായ കേന്ദ്ര കഥാപാത്രമാകുന്ന  ചിത്രം കൂടിയാണിത്. 


തണ്ണീർ മത്തൻ ദിനങ്ങൾ, ജോ ആൻഡ് ജോ എന്നീ സൂപ്പർ ഹിറ്റ്‌ സിനിമകൾക്ക് ശേഷം മാത്യു തോമസ് , നസ്ലെൻ കെ. ഗഫൂർ എന്നിവർ ഈ ചിത്രത്തിലും വീണ്ടും ഒന്നിക്കുന്നു. വിജയ രാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകൻ, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്,തുഷാരപിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


കുഞ്ഞാവ ( മാത്യു തോമസ് ) , സിന്റോ ( നസ്ലെൻ കെ. ഗഫൂർ ) എന്നി രണ്ട് യുവാക്കളെ പരിചയപ്പെടുത്തി കൊണ്ടാണ് സിനിമയുടെ തുടക്കം.  ഡാൻ എന്ന പെൺക്കുട്ടിയുടെ ശ്രദ്ധപിടിച്ചുപറ്റാൻ ഇവർ നടത്തുന്ന ശ്രമങ്ങളാണ് ഒന്നാം പകുതി പറയുന്നത്. അവൾക്ക് നായ്ക്കുട്ടിയെ ഇഷ്ടമായതിനാൽ കുഞ്ഞാവയും നെയ്മർ എന്ന നായ്ക്കുട്ടിയെ സ്വന്തമാക്കുന്നു. നെയ്മറെ എല്ലാവരും ഇഷ്ടപ്പെടുന്നു. കുഞ്ഞാവയുടെ പിതാവ് സഹദേവൻ ( ഷമ്മി തിലകൻ) നെയ്മറെ ദൂരെ സ്ഥലത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കാൻ ഒരു ഡ്രൈവർക്ക് കൈക്കൂലി നൽകുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


വി.സിനിമാസ് ഇൻ്റർനാഷണലിൻ്റെ  ബാനറിൽ പദ്മ ഉദയ്  നിർമ്മിക്കുന്ന  ഈ ചിത്രത്തിന്റെതിരക്കഥസംഭാഷണം ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേർന്ന് എഴുതുന്നു. സംഗീതം ഷാൻ റഹ്മാൻ. ആൽബി ആന്റണി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദ് ശബ്ദ മിശ്രണംനിർവ്വഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ. കല-നിമേഷ് എം താനൂർ, മേക്കപ്പ് രഞ്ജിത്ത്മണലിപറമ്പിൽ,വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ,സ്റ്റിൽസ്-ജസ്റ്റിൻ ജെയിംസ്,എഡിറ്റിങ്- നൗഫൽ അബ്‌ദുള്ള,വി എഫ് എക്സ് ലവകുശ ,അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ്തോമസ്സ്,പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു ,പി ആർ ഒ-എ എസ് ദിനേശ്, ശബരി എന്നിവരാണ് അണിയറശിൽപ്പികൾ. 


നാടൻ നായ് നെയ്മർ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നു. നെയ്മറിന്റെ നോട്ടങ്ങൾ, ഞരക്കങ്ങൾ , അത്മാവിനെ ഉണർത്തുന്ന കുരകൾ, അവൻ ചുറ്റുമുള്ളവർക്ക് നൽകുന്ന വാൽസല്യത്തിന്റെ ആർദ്രമായ അംഗ്യങ്ങൾ എന്നിവ വികാരങ്ങളുടെ അതിമനോഹരമായഒരുപ്രത്യേകതയാണ് നെയ്മറിന് ഉള്ളത്. ഒരു സബർബൻ പശ്ചാത്തലത്തിൽ നായ മൽസരം ഒരുക്കിയത് ശ്രദ്ധേയം.


രണ്ട് സുഹൃത്തുക്കളും അവരുടെ നായയും തമ്മിലുള്ള ബന്ധവുമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഷാൻ റഹ്മാന്റെ സംഗീതവും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും പ്രത്യേകം പരാമർശിക്കാം.

ജോണി ആന്റണി , വിജയരാഘവൻ , ഷമ്മി തിലകൻ , മാത്യു തോമസ് , നസ്ലെൻ കെ. ഗഫൂർ എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. 

 




No comments:

Powered by Blogger.