ഫെഫ്കയും കേന്ദ്ര തൊഴിൽ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും എറണാകുളത്ത് സമാപിച്ചു.


 

ഫെഫ്കയും കേന്ദ്ര തൊഴിൽ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും  എറണാകുളത്ത് സമാപിച്ചു. 


ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌ത ക്യാമ്പിൽ ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിലെയും മറ്റ് ചലച്ചിത്ര സംഘടനകളിലും അംഗങ്ങളായ സിനിമാ പ്രവർത്തകർ പങ്കെടുത്തു . 


ചലച്ചിത്ര പ്രവർത്തകർ കണ്ണൂർ കാർഡ് എന്ന പേരിൽ വിളിച്ചുവരുന്ന സിനി വർക്കേഴ്സ് വെൽഫെയർ ഫണ്ട് എന്ന കേന്ദ്ര സ്ഥാപനം  കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ ലയിച്ച സാഹചര്യവും ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ക്ഷേമ പദ്ധതികളെ കുറിച്ചും വെൽഫെയർ & സെസ്സ് കമ്മീഷണർ കെ എ സെബാസ്റ്റ്യൻ വിശദീകരിച്ചു .


രാജഗിരി ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിവിധ സ്പെഷലിസ്റ്റ്‌ വിഭാഗങ്ങളിൽ പരിശോധനയും മരുന്ന് വിതരണവും രണ്ട് ദിവസങ്ങളിലും ഉണ്ടായിരുന്നു ." മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള ടെക്നിക്കുകൾ " എന്ന വിഷയത്തിൽ ഡോക്ടർ സൂസൻ ജോൺ ക്ലാസ്സെടുത്തു .


കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സിനി ID കാർഡിന്  ( കണ്ണൂർ കാർഡ് ) അപേക്ഷിക്കാത്തവർ ഫെഫ്ക ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .

No comments:

Powered by Blogger.