"കട്ടീസ് ഗ്യാങ് "അട്ടപ്പാടിയിൽ തുടങ്ങി.


 "കട്ടീസ് ഗ്യാങ് "അട്ടപ്പാടിയിൽ തുടങ്ങി.


ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനിൽ ദേവ് സംവിധാനം ചെയ്യുന്ന " കട്ടീസ് ഗ്യാങ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് അട്ടപ്പാടിയിൽ ആരംഭിച്ചു.
ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമ്മിച്ച് രാജ് കാർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്നഈചിത്രത്തിൽസംവിധായകൻ അജയ് വാസുദേവ്,പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


നിഖിൽ വി നാരായണൻ ഛായാഗ്രഹണംനിർവ്വഹിക്കുന്നു.എഡിറ്റർ-റിയാസ് കെ ബദർ,ഗാനരചന-റഫീഖ്അഹമ്മദ്,സംഗീതംബിജിബാൽ.പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ,പ്രൊഡക്ഷൻ ഡിസൈനർ-ശ്രീനു കല്ലേലിൽ, മേക്കപ്പ്-ഷാജിപുൽപള്ളി,വസ്ത്രാലങ്കാരം-ഗായത്രി കിഷോർ,സ്റ്റിൽസ്-അനുരൂപ്, പരസ്യക്കല- യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ് ബഷീർ,അസോസിയേറ്റ് ഡയറക്ടർ-സജിൽ പി സത്യനാഥൻ,രജീഷ് രാജൻ,ആക്ഷൻ-ഫീനിക്സ്  പ്രഭു, കളറിസ്റ്റ്-ശ്രീക് വാര്യർ. 


ആനക്കട്ടി, കോയമ്പത്തൂർ, ഹൈദ്രാബാദ് എന്നിവിടങ്ങളായി  "കട്ടീസ് ഗ്യാങ്ങ്" ചിത്രീകരണം പൂർത്തിയാകും.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.