ഗ്രാമീണാന്തരീക്ഷത്തിലുള്ള ഹൃദയഹാരിയായ ഒരു കുടുംബചിത്രമാണ് " ജാനകി ജാനേ .....".Rating : 3.25 / 5

സലിം പി. ചാക്കോ .

cpK desK.സൈജു കുറുപ്പ് , നവ്യാ നായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനീഷ് ഉപസാന സംവിധാനം ചെയ്ത ചിത്രമാണ് " ജാനകി ജാനേ ....".


സബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദനായി സൈജുകുറുപ്പും, ഓഫ്സെറ്റ് പ്രസ് ജീവനക്കാരി ജാനകിയായി നവ്യാനായരും, മനു ഭാസ്ക്കറായി ഷറഫുദീനും ,ലിഷാനായി ധ്യാൻശ്രീനിവാസനും,സുകുവായി ജോണി ആന്റണിയും അഭിനയിക്കുന്നു.


സത്യഭാമായി സ്മിനു സിജോയും , ജോആയി അൻവർ ഷെരീഫും ,മഞ്ഞ പ്രസാദായി ഷാബിനും , ബെന്നി കുര്യനായി ബെന്നി കുര്യനും, ജോണിയായി പ്രമോദ് വെളിയനാടും , ദേവുആയി ശൈലജകൊട്ടാരക്കരയും, ജോമോനായി വിഷ്ണുപ്രസാദും, ഷാഫിയായി ഷംനാസും , ട്രീസയായി വിദ്യയും , വേലായുധനായി റോബർട്ട് ആലുവായും , റംലയായി ദീപ്തി കർത്തായും ,മാർട്ടിനായി ജോർജ്ജ് കോരയും, പി.ആർ ഷാജിയായി കോട്ടയം നസീറും , കറിയാച്ചനായി ജെയിംസ് ഏലിയായും, വവ്വാൽ ദിവാകരനായി ജോർഡി പൂഞ്ഞാറും , സോഫിയായി അഞ്ജലി സത്യനാഥും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം എസ് . ക്യൂബ് ഫിലിംസിൻ്റെ ബാനറിൽ ഷെനുഗ , ഷെഗ്ന, ഷെർഗ എന്നിവരാണ്  നിർമ്മിച്ചിരിക്കുന്നത്. " ജാനകി ജാനേ ...." തീയറ്ററിൽ എത്തിച്ചിരിക്കുന്നത് കല്പക റിലീസാണ്.


കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ "ഉയരെ " എന്ന ചിത്രത്തിനു ശേഷംഎസ്.ക്യൂബ് ഫിലിംസ്നിർമ്മിക്കുന്ന ചിത്രമാണിത്. മാറ്റിനി ( 2012 ) , സെക്കൻഡ്സ് (2014) , പോപ്കോൺ(2016) എന്നീ ചിത്രങ്ങൾ അനീഷ് ഉപാസനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 


കൈലാസ്  സംഗീതവും, ശ്യാം രാജ്ഛായാഗ്രഹണവും ,നൗഫൽ അബ്ദുള്ള എഡിറ്റിംഗും , ശ്രീജിത്ത് ഗുരുവായൂർ മേക്കപ്പും , സമീറ സനീഷ് കോസ്റ്റ്യും ഡിസൈനും,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രഘുരാമവർമ്മ,അസ്സോസ്സിയേറ്റ്ഡയറക്ടേർസ്.മോഹൻരാജ്.റെമീസ് ബഷീർ,പ്രൊഡക്ഷൻ എക്സികുട്ടീവ് അനീഷ് നന്തിപുരം., പ്രൊഡക്ഷൻ മാനേജർ -സുജീവ് ഡാൻ.ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം. എക്സിക്കുട്ടിവ് - പ്രൊഡ്യൂസർ -രത്തിന തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ. 


ജാനകിയുടെ പേടിയുടെ കഥയാണ് ഈസിനിമപറയുന്നത്.തികഞ്ഞഗ്രാമീണാന്തരീക്ഷത്തിൽഹൃദയഹാരിയായഒരുകുടുംബകഥഅവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ . "ഒരുത്തി " എന്ന ചിത്രത്തിലെ അതിശക്തമായ ഒരു കഥാപാത്രത്തെഅവതരിപ്പിച്ചുകൊണ്ട്അഭിനയരംഗത്ത് വീണ്ടും സജീവമായ നവ്യാനായർ ഈ ചിത്രത്തിലെ ജാനകിയിലൂടെ വീണ്ടും തൻ്റെ സാന്നിദ്ധ്വത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു.ലാളിത്യംനിറഞ്ഞകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച സൈജു ക്കുറുപ്പ്നായകനിരയിലേക്ക് വീണ്ടും എത്തുകയാണ്.  

No comments:

Powered by Blogger.