"ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് " ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.



"ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് " ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. 



രവിദാസ് "ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് " ലെ റോബിൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് രവിദാസ്. പാലക്കാട് കോങ്ങാട് സ്വദേശി.സ്കൂൾ നാടകങ്ങളിലൂടെയുംകഥാപ്രസംഗത്തിലൂടെയും ആദ്യമായി വേദിയിലെത്തി .... പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കോങ്ങാട് നാടക സംഘത്തിലൂടെ അമേച്ചർനാടകവേദിയിലെത്തി.പാലക്കാട് വിക്ടോറിയ കോളേജ് പഠനകാലത്ത് തുടർച്ചയായി രണ്ട് തവണ മലയാളം, ഹിന്ദി നാടക മത്സരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.



രാജീവൻ വെള്ളൂർ,രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന " ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് ". ബിജു,കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം  കൺമണി, പാപ്പച്ചൻ ആലക്കോട്,അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്


നിലാ ക്രീയേറ്റീവ് മീഡിയ യുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ  നിർവഹിക്കുന്നു.എഡിറ്റിംഗ്-റിഞ്ചു ആർ വി.ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ  വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവർ സംഗീതം പകരുന്നു. രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്ഗായകർ.പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈൻ,മിക്സിങ്ടികൃഷ്ണനുണ്ണി,അരുൺ വർമ്മ,


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.