എബ്രഹാം തടിയൂരിന്റെ " ചാവുകുടി " പ്രകാശനം ചെയ്തു


 

" ചാവുകുടി " പ്രകാശനം ചെയ്തു.


പത്രപ്രവർത്തകനും ദേശാഭിമാനി മുൻ ചീഫ് റിപ്പോർട്ടറുമായ ഏബ്രഹാം തടിയൂർ രചിച്ച  'ചാവുകുടി ' പ്രകാശനം ചെയ്തു. വയലാർ അവാർഡ് ജേതാവ് വി ജെ ജെയിംസ്  ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദന്  കോപ്പി നൽകി പ്രകാശിപ്പിച്ചു. 


ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തോടനുബന്ധിച്ച്  പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സാഹിത്യ സംഗമത്തിലായിരുന്നു പുസ്തക പ്രകാശനം. ചടങ്ങിൽ വിനോദ് ഇളകൊള്ളൂർ അധ്യക്ഷനായിരുന്നു. മാലൂർ ശ്രീധരൻ , രവിവർമ്മ തമ്പുരാൻ, കൈപ്പട്ടൂർ തങ്കച്ചൻ, പ്രൊഫ. ടി.കെ.ജി നായർ, കെ.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.


കൊല്ലം സൈന്ധവ ബുക്സാണ് പ്രസാധകർ.  വില : 110 രൂപ. പുസ്തകം ആവശ്യമുള്ളവർ 9847949101 എന്ന നമ്പറിൽ ബന്ധപ്പെടണം.

No comments:

Powered by Blogger.