" മധുര മനോഹര മോഹം "പ്രദർശന സജ്ജമായി.





 

"  മധുര മനോഹര മോഹം "പ്രദർശന സജ്ജമായി. പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന"  മധുര മനോഹര മോഹം " എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തന ങ്ങൾ പൂർത്തിയായിചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.


മദ്ധ്യതിരുവതാംകൂറിലെ,യാഥാസ്ഥിതിക നായർ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെഅവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സമൂഹത്തിന്റെആചാരനുഷ്ടാങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെഅവതരണം.പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.വർണ്ണപ്പൊലിമയോ അതിഭാവുകത്വമോ കുത്തി നിറക്കാതെ, തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും, അവരുടെ ജീവിതവുമാണ് ഈ ചിത്രം കാട്ടിത്തരുന്നത്.ഈ ചിത്രത്തിലെ ഓരോ കഥാപാതങ്ങളും നമുക്കു ചുറ്റുമുള്ളവരോ നമ്മുടെയൊക്കെ കുടുംബത്തിലോ ഉള്ളവരാണ്.


അതുകൊണ്ടു തന്നെ റിയൽ ട്രൂ സ്റ്റോറി എന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം. ഷറഫുദ്ദീൻ, രജീഷാ വിജയൻ, സൈജു കുറുപ്പ്, അർഷാ ബൈജു  വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, സുനിൽ സുഗത ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബ റായ സഞ്ജു.എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.,: രചന - മഹേഷ് ഗോപാൽ, ജയ് വിഷ്ണു, ഗാനങ്ങൾ -ഹരിനാരായണൻ.സംഗീതം ഹിഷാംഅബ്ദുൾവഹാബ്,ഛായാഗ്രഹണം. ചന്ദ്രു സെൽവരാജ്എഡിറ്റിംഗ് - അപ്പു ഭട്ടതിരി. മാളവിക. വി.എൻ. കലാസംവിധാനം - ജയൻ ക്രയോൺ. മേക്കപ്പ് - റോണക്സ് സേവ്യർ ,കോസ്റ്റ്യും - ഡിസൈൻ -ന്യൂജ് ഖാൻ.അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക്,പ്രൊഡക്ഷൻ എക്സിക്കൂട്ടീവ്സ് സുഹൈ.അബിൻ എടവനക്കാട് പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത് .


ബുള്ളറ്റ് ഡയറീസ് എന്ന ചിത്ര ത്തിനു ശേഷം ബീത്റീഎം പ്രൊഡക്ഷൻസ് ഈ ചിത്രം നിർമ്മിക്കുന്നു


വാഴൂർ ജോസ്

No comments:

Powered by Blogger.