ഭക്തിയും യുക്തിയും കലർന്ന ഫാമിലി സറ്റെയർ മിസ്റ്ററി ഡ്രാമയാണ് " ചാൾസ് എന്റെർപ്രൈസസ് " .

Rating :  3.25 / 5.

സലിം പി. ചാക്കോ .

cpK desK.


ഉർവ്വശി,ബാലു വര്‍ഗീസ്,ഗുരു സോമസുന്ദരം, കലൈയരസൻ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കിനവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ്  "ചാള്‍സ് എന്‍റര്‍പ്രൈസസ് " .ഒരു ഗണപതി വിഗ്രഹവും , അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. 


അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആർ. ആചാരി,മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഈശ്വരവിശ്വാസം കുടുതലാണ് ഗോമതിയ്ക്ക് ( ഉർവ്വശി) . ഗോമതിയും ഭർത്താവും തമ്മിൽ പിരിഞ്ഞിട്ട് വർഷങ്ങളായി. ഇവരുടെ വീട്ടിൽ പഴക്കമുള്ള ഒരു ഗണപതി വിഗ്രഹമുണ്ട്. ഈ വിഗ്രഹം കുടുംബ ക്ഷേത്രത്തിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ബന്ധുകൾ നടത്തുന്നു. ഗോമതിയുടെ മകൻ രവി കാഴ്ച വൈകല്യം ഉണ്ട്. ഇത് മൂലം നിരവധി വിവാഹലോചനകൾ മുടങ്ങുന്നു. തമിഴ്, മലയാള സംസ്കാരങ്ങൾ തിരക്കഥയിലുണ്ട്. 


ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്, അച്ചുവിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികൾക്ക്  സുബ്രഹ്മണ്യന്‍ കെ വി സംഗീതം നിർവ്വഹിക്കുന്നു.എഡിറ്റിംഗ് -അച്ചു വിജയന്‍,പശ്ചാത്തല സംഗീതം-അശോക് പൊന്നപ്പൻ,നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, കലാസംവിധാനം-മനു ജഗദ്, വസ്ത്രാലങ്കാരം - അരവിന്ദ് കെ ആര്‍, മേക്കപ്പ്-സുരേഷ് തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ. തമിഴ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് മുരുകാനന്ദ് കുമരേശനാണ്. 


ഗോമതിയായി ഉർവ്വശിയും കുമാരസ്വാമിയായിഗുരുസോമസുന്ദരവും, രവി കുമാരസ്വാമിയായി ബാലു വർഗ്ഗീസും,ചാൾസായികലൈയരസനും , പർവ്വതമായി അഭിജ ശിവകലയും തിളങ്ങി. 


ഭക്തിയും യുക്തിയും കലർന്ന ഫാമിലി സറ്റെയർ മിസ്റ്ററി ഡ്രാമയാണ് " ചാൾസ് എന്റെർപ്രൈസസ് " . പേരിൽ ഒളിപ്പിച്ചിരിക്കുന്ന കൗതുകമാണ് ഈ സിനിമയുടെ ഹൈലൈറ്റ് .


No comments:

Powered by Blogger.