" പേപ്പട്ടി " ചിത്രീകരണം തുടങ്ങി.


 

 


" പേപ്പട്ടി " ചിത്രീകരണം തുടങ്ങി.


ശിവ ദാമോദർ,അക്ഷര നായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സലീം ബാബ കഥയെഴുതി സംവിധാനം ചെയ്യുന്ന "പേപ്പട്ടി" എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞൂറിൽ ആരംഭിച്ചു.


സുധീർ കരമന,സുനിൽ സുഖദ, സ്ഫടികം ജോർജ്ജ്,ജയൻ ചേർത്തല, ഡോക്ടർ രജിത് കുമാർ,സാജു കൊടിയൻ,നെൽസൺ ശൂരനാട്,ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ,ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി,ഷാനവാസ്,സക്കീർ നെടുംപള്ളി,അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള,സീനത്ത് നീനാ കുറുപ്പ്,നേഹ സക്സേന കാർത്തിക ബിന്ദു അനീഷ്, അശ്വതി കാക്കനാട്, വീണ പത്തനംതിട്ട തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സിൽവർ സ്കൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യാക്കോസ് കാക്കനാട്,ജിവാനിയോസ് പുല്ലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലിം മൊയ്തീൻനിർവ്വഹിക്കുന്നു.ശ്രീമൂലനഗരം പൊന്നൻ തിരക്കഥ, സംഭാഷണമെഴുതുന്നു.സന്തോഷ് കോടനാട്,ആന്റണി പോൽ എന്നിവരുടെ വരികൾക്ക് അൻവർ അമൻ അജയ് ജോസഫ് എന്നിവർ സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം- ശശി,എഡിറ്റിംങ്-ഷൈലേഷ് തിരു.പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,കല-ഗാൽട്ടൺ പീറ്റർ,മേക്കപ്പ്-സുധാകരൻ ടി വി,കോസ്റ്റ്യൂസ്- കുക്കു ജീവൻ,സ്റ്റിൽസ്-ഷാബു പോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി ചിറ്റൂർ, അസോസിയേറ്റ് ഡയറക്ടർ-വിനയ് വർഗ്ഗീസ്,ശരത് കുമാർ,ആക്ഷൻ- സലിം ബാവ,കൊറിയോഗ്രഫി-ഷാഹുൽ ചെന്നൈ,റോസ്സി ബാബു, സൗണ്ട് ഡിസൈൻ-ശേഖർ ചെന്നൈ,ഡിടിഎസ്-അയ്യപ്പൻ എവിഎം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സോമൻ പെരിന്തൽമണ്ണ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.