പ്രശസ്ത നടൻ ശരത്ബാബു ( 71) അന്തരിച്ചു.

 പ്രശസ്ത നടൻ ശരത് ബാബു (71) അന്തരിച്ചു. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ  അല്പസമയങ്ങൾക്ക് മുൻപാണ് അദ്ദേഹം  വിടവാങ്ങിയത്.


1951 ജൂലായ് 31ന് ജനിച്ച സെരു സത്യം ബാബു ദീക്ഷിതുലു എന്ന ഇദ്ദേഹം തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയ അഭിനേതാവാണ്. 1973 ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ഇദ്ദേഹം ഇതുവരെ വിവിധ ഭാഷകളുമായി 220ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 


1981, 1988, 1989 വർഷങ്ങളിൽ മികച്ച സഹനടനുള്ള നന്തി അവാർഡ് നേടിയ ഇദ്ദേഹത്തിന്റെ കണ്ണേവയസു, തിരുമുല്ല ബന്ധം, സീതാക്കോക ചിലുക, സംസാരം ശരി ചദരം, അന്നയ്യ, ആപദ്ഭാണ്ഡവുഡ് തുടങ്ങി നിരവധി ചിത്രങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു.


ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചു.


No comments:

Powered by Blogger.