"സീൻ നമ്പർ 36, മാളവിക വീട് "ജൂൺ 2-ന്.


 "സീൻ നമ്പർ 36, മാളവിക വീട് "ജൂൺ 2-ന്.


അപ്പാനി ശരത്തിനെ നായകനാക്കി സുരേഷ് ​ സോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന" സീൻ നമ്പർ 36 മാളവിക വീട് " ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്നു.


മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ മഞ്ജു സുരേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യുവതാരം വമിക സുരേഷ് നായികയാവുന്നു.കൈലാഷ്, ശശാങ്കൻ, നിർമ്മൽ പാലാഴി, ഹരീഷ് കണാരൻ, സബിത നായർ, പാപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ.


നർമ്മം, പ്രണയം ആക്ഷൻ എന്നിവയ്ക്ക്പ്രധാന്യം നൽകി ഒരുക്കുന്ന"സീൻ നമ്പർ 36, മാളവിക വീട് " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്ര സ്വാമി നിർവഹിക്കുന്നു.കൃഷ്ണകുമാർ വാലിശ്ശേരിതിരക്കഥസംഭാഷണമെഴുതുന്നു. ചിത്രസംയോജനം-ഹരി ജി നായർ, സം​ഗീത് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതംസായ്ബാലയുടെതാണ്.പ്രൊഡക്ഷൻ കൺട്രോളർ-അജിത്ത് ചെമ്പകശ്ശേരി,പ്രൊജക്ട് ഡിസൈനർ-പ്രഭീഷ് കാലിക്കറ്റ്, പ്രൊഡക്ഷൻ ഡിസൈനർ-ബാബു പഴിഞ്ചേരി,കല-ജോഷി അ​ഗസ്റ്റിൻ,കോസ്റ്റ്യൂം ഡിസൈനർ-നിലൂണ,വസ്ത്രാലങ്കാരം- സന്ദീപ്,സ്റ്റിൽസ്-സജിത്ത്,പരസ്യക്കല-മനോജ് ഡിസൈൻ,ഫിനാൻസ് കൺട്രോളർ-സുരേഷ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ,ആക്ഷൻ- ബ്രൂസ് ലി രാജേഷ്,


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.