രാജേഷ് വടകോട് സംവിധാനം ചെയ്യുന്ന "രഘു : 32ഇഞ്ച്" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.രാജേഷ് വടകോട് സംവിധാനം ചെയ്യുന്ന "രഘു : 32ഇഞ്ച്" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.


അമ്മക്കനൽ എന്ന സിനിമയ്ക്ക് ശേഷം രാജേഷ് വടകോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് "രഘു -32ഇഞ്ച്". 


സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ടിനി ടോം, മിഥുൻ രമേഷ് , ജോബി, കലാഭവൻ പ്രചോദ്, കിടിലം ഫിറോസ്, നയ്റാ നിഹാർഎന്നിവർ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.അമ്മക്കനൽ ക്യാൻസർ രോഗിയായ  അമ്മയുടെയും ഊമയായ മകൻ്റെയും ആത്മബന്ധം പറഞ്ഞ  ചിത്ര മായിരുന്നെങ്കിൽ രഘു -32 ഇഞ്ച്  കോമഡിക്ക് പ്രാധാന്യംനൽകുന്നതായി ഫസ്റ്റ് ലുക്ക് സൂചന നൽകുന്നു.

 

ഇത്തിരി ചിരിപ്പിക്കുകയും, ഒത്തിരി ചിന്തിപ്പിക്കുകയും, ചെറുതായെങ്കിലും സങ്കടപ്പെടുത്തുകയും ചെയുന്ന ഒരു ഫാമിലി സബ്ജറ്റ് ആണ്  ഈ സിനിമ .കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുമാർ, സുകുമാരൻ നായർ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്.


മനോജ് വലംചുഴി, രജിത ഗൗതം, തുളസിദാസ്, അജേഷ് റാന്നി, മാനസ്സൻ, നിതിൽ നോബിൽ ,സായി ഗിരീഷ്,ഹരികൃഷ്ണൻ , അരുണ KS, പ്രവീൺ, ആനന്ദ്,  എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.


അജയകൃഷ്ണൻ വേറ്റിനാട് ക്യാമറയും സന്ദീപ് എം എഡിറ്റിങ്ങും  നിർവ്വഹിക്കുന്നു. എസ്.എസ്. ജിഷ്ണു ദേവ്  (സെക്കന്റ് യൂണിറ്റ് ക്യാമറമാൻ )പ്രദീഷ് അരുവിക്കര രചിച്ച ഗാനങ്ങൾക്ക്  അഭി വേദ സംഗീതം നൽകിയിരിക്കുന്നു.  അഫ്സൽ, അൻവർ സാദത്ത്, മോഹിത് എം എസ് , അഭി വേദ, രാജേഷ് വടകോട് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.  ഷിബു & ഉണ്ണി റസൽപുരം ( കലാസംവിധാനം), ആനന്ദ് (സ്റ്റിൽസ് ), സന്ധ്യാരാജേഷ് (മേക്കപ്പ് ), അഭിലാഷ് (അസോസിയേറ്റ് ഡയറക്ടർ ) അഭിജിത്ത് (അസിസ്റ്റൻറ് ഡയറക്ടർ )  എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.


ഇതിൻ്റെ മുന്നിലും പിന്നിലുമായി നൂറ്റി നാല്പതോളം പേർ പ്രവർത്തിച്ചിട്ടുണ്ട്, ഇത് അവരുടെ കൂടെ സിനിമയാണ്.


ആകാശ്

No comments:

Powered by Blogger.