സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന 'എഗൈൻ ജി.പി.എസ് '; മെയ്‌ 26ന് തീയറ്ററുകളിലേക്ക്......
സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന 'എഗൈൻ ജി.പി.എസ് '; മെയ്‌ 26ന് തീയറ്ററുകളിലേക്ക്......


പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം കഥ, തിരക്കഥ, സംവിധാനം  നിർവഹിക്കുന്ന ചിത്രം 'എഗൈൻ ജി.പി.എസ്' എന്ന ചിത്രം മെയ്‌ 26ന് റിലീസിന് എത്തുന്നു. സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിൽ റാഫി തന്നെയാണ് പ്രധാന കഥാപാത്രമാവുന്നത്. കൂടാതെ ചിത്രത്തിൽ

അജീഷ്‌ കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്‌, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ്‌ വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരാണ്‌ മറ്റ് അഭിനേതാക്കൾ. 


ടി. ഷമീർ മുഹമ്മദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം മിൽജോ ജോണിയാണ്. രാഗേഷ്‌ സ്വാമിനാഥൻ സംഗീതം നൽകിയ ഗാനങ്ങൾ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാർ, സന്നിദാനന്ദൻ, രാഗേഷ്‌ സ്വാമിനാഥൻ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂർ, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ്‌ സ്വാമിനാഥൻ, പ്രൊഡക്ഷൻ കണ്ട്രോളർ: ഹോച്ച്മിൻ കെ.സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാം രാമചന്ദ്രൻ, സ്റ്റണ്ട്: കുങ്ഫു സജിത്ത്, മേക്കപ്പ്: ഷൈൻ നെല്ലങ്കര, വസ്ത്രലങ്കാരം: അൻവർ, സ്പോട് എഡിറ്റർ: നിധിൻ സുരേഷ്, പ്രൊജക്റ്റ്‌ ഡിസൈനർ: ഷൗക്കത്ത് മന്ദലാംകുന്ന്, പ്രൊഡക്ഷൻ മാനേജർ: സുരേഷ് പണ്ടാരി, പി.ആർ.ഒ: പി ശിവപ്രസാദ്‌, ഡിസൈൻസ്: സന്ദീപ് പി എസ്, ആർ.സെഡ് ഡിസൈൻ കെകെഎം, സ്റ്റിൽസ്: ഷാനി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.