ജാതിമതവർണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാതെ മലയാളികളുടെ ആത്മവിശ്വാസത്തിന്റെയും മനസുറപ്പിന്റെയും നേർക്കാഴ്ചയാണ് "2018 " .ഇതല്ലെ Kerala Story ...


 

Rating : 4.25 / 5.

സലിം പി. ചാക്കോ.

cpK desK.


ടോവിനോ തോമസ് , കുഞ്ചാക്കോ ബോബൻ , നരേൻ റാം , വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ പി. ധർമ്മജനോടൊപ്പം ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്  " 2018 Everyone is a Hero " .


2018 ഓഗസ്റ്റിൽ കേരളത്തിൽ നടന്ന വെള്ളപ്പൊക്കത്തിൽ ഉണ്ടായ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.99ലെ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള  കമന്റുകൾ ടൈറ്റിലിൽ നരേഷനായി ഉൾകൊള്ളിച്ചാണ് സിനിമയുടെ തുടക്കം.


അപർണ്ണ ബാലമുരളി , കലൈയരശൻ ,ലാൽ , ഇന്ദ്രൻസ് , അജു വർഗ്ഗീസ് , അപ്പാനി ശരത്,  ഷെബിൻ ബെൻസൺ ,തൻവി റാം , ശിവദ , ജാഫർ ഇടുക്കി , ജനാർദ്ദനൻ , സിദ്ദിഖ് , സുധീഷ് , ഗിലു ജോസഫ് ,വ്യദ്ധി വിശാൽ , ശോഭ മോഹൻ ,വിനീത കോശി, ശ്രീജരവി , ഹരികൃഷ്ണൻ , ജോയ് മാത്യു, പോളി വിൽസൺ, കൃഷ്ണ  തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


വേണു കുന്നപ്പള്ളി , സി.കെ. പത്മകുമാർ , ആന്റോ ജോസഫ് എന്നിവർ കാവ്യ ഫിലിം കമ്പനി , പി.കെ. പ്രൈം പ്രൊഡക്ഷൻ എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ ജോർജ്ജ് ഛായാഗ്രഹണവും , ചമൻ ചാക്കോ എഡിറ്റിംഗും , നോബിൻ പോൾ സംഗീതവും നിർവഹിക്കുന്നു.
 

ഒരു ഇമോഷണ ഡ്രാമ, അതിജീവന ത്രില്ലർ , ഒരു ആക്ഷൻ അഡ്വൈഞ്ചർ എന്നിവ ഒന്നായി ഉരുതിരിയുന്ന കഥയാണ് പ്രമേയം. 2018 ഓഗസ്റ്റിൽ നടന്ന കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ വെള്ളപ്പൊക്കം. ഒരു നൂറ്റാണ്ടിനിടെ നമ്മുടെ സംസ്ഥാനം നേരിട്ടഏറ്റവുംവലിയവെള്ളപ്പൊക്കമായി മാറിയതാണ് പ്രമേയം.


ഒരു ദശലക്ഷത്തോളെ ആളുകളെ മാറ്റി പ്പാർപ്പിക്കേണ്ടി വന്നു.സാധാരണക്കാർ ഉൾപ്പടെയുള്ളവർ പോരാടുകയും ആവശ്യമുള്ള സഹായങ്ങൾതങ്ങളാൽ 
കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്തു. മൽസ്യ തൊഴിലാളികൾ നൽകിയ സേവനം ശ്രദ്ധേയമായി അവതരിപ്പിച്ചു.ടോവിനോ തോമസിന്റെ അനൂപ് എന്ന കഥാപാത്രം പ്രേക്ഷകന്റെ മനസിൽ ഇടം നേടി. എല്ലാ താരങ്ങളും മികച്ചഅഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.


ഓംശാന്തിഓശാനയും,മുത്തശ്ശിഗദയും,സാറാസുമൊക്കെയുള്ള ചെറിയ ഫീൽ ഗുഡ് ചിത്രങ്ങൾ ഒരുക്കിയ ജൂഡ് ആന്റണി തന്റെ സ്ഥിരം ശൈലി വിട്ട്
അണിയിച്ചൊരുക്കിയ ചിത്രമാണിത്.


കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം എങ്ങനെ വെള്ളിത്തിരയിൽഅവതരിപ്പിച്ചിരിക്കുന്നു . സിനിമ ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തിയും, 
അണിനിരന്നിട്ടുള്ള നീണ്ട താരനിരയും എടുത്ത് പറയാം.തന്റെ സ്ഥിരം ശൈലി വിട്ട് കാലിക പ്രസക്തമായ വിഷയം അതർഹിക്കുന്ന പ്രാധാന്യംനൽകി അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. 


പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ അനുഭവമാണ് ഈ സിനിമ നൽകിയിരിക്കുന്നത്. തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ശബ്ദലേഖനം വിഷ്ണു ഗോവിന്ദിന്റെ കൈയ്കളിൽഭദ്രം.മഹാപ്രളയകാലത്തിന്റെ ഓർമ്മകളും നൊമ്പരങ്ങളും മികച്ച രീതിയിൽ അവതരിപ്പിച്ച ജൂഡ് ആന്തണി ജോസഫിന് സല്യൂട്ട്.



ജാതിമതവർണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാതെ മലയാളികളുടെ ആത്മവിശ്വാസത്തിന്റെയും
മനസുറപ്പിന്റെയും നേർക്കാഴ്ചയാണ് "2018 " .ഇതല്ലെ Kerala Story ...




No comments:

Powered by Blogger.